Categories
Malayalam Articles

ധിഷണയും പ്രതിബദ്ധതയും ഒന്നിച്ചൊഴുകുമ്പോള്‍…

ധിഷണയും പ്രതിബദ്ധതയും ഒന്നിച്ചൊഴുകുമ്പോള്‍…

ഡോ. ടി.ടി ശ്രീകുമാര്‍ 2012 മാര്‍ച്ചില്‍ നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചതു് ലോകത്തെ മാറ്റാന്‍ അദ്ധ്യാപകര്‍ക്കു കഴിയുന്ന ഒരേയൊരു സ്ഥലം ക്ളാസ് മുറി മാത്രമാണെന്ന് എന്നോട് പറഞ്ഞത് സന്ദര്‍ഭവശാല്‍ എന്റേയും അദ്ധ്യാപിക കൂടിയായിട്ടുള്ള പ്രശസ്ത ചിന്തകയും അക്കാദമിക് പണ്ഡിതയുമായ ഗായത്രി സ്പിവാക് ചക്രവര്‍ത്തി ആണ്. ഇങ്ങനെ ലോകത്തെ മാറ്റാനുള്ള ഒരിടം കൂടിയാണ് ക്ളാസ്സ്മുറി എന്നറിയുന്ന അദ്ധ്യാപകരുണ്ടാവുക എന്നതാണ് പ്രധാനം. എത്ര പരിമിതമായ ഒരിടപെടലിന്റെ സാദ്ധ്യതയെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന ഉത്തമബോധ്യത്തോടെയാണ് പ്രൊഫ. സ്പിവാക് അതു പറഞ്ഞതെന്ന് എനിക്കറിയാം. എങ്കിലും തങ്ങള്‍ നില്‍ക്കുന്ന ക്ളാസ് മുറിക്ക് ഇത്തരം രാഷ്ട്രീയതലം ഉണ്ടെന്ന് മനസ്സിലാക്കുകയും അതിന്റെ എല്ലാ ഗൌരവത്തോടെയും അത് ഉള്‍ക്കൊണ്ട് അദ്ധ്യാപനത്തിലേര്‍പ്പെടുകയും ചെയ്യുക എന്നത് കനത്ത ഒരു വെല്ലുവിളിയാണ്. അദ്ധ്യാപകരെന്നാല്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ, സ്വന്തം ശമ്പളക്കാരായി വ്യവസ്ഥയുടെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ നിയമിക്കപ്പെട്ടവരാണെന്നും ഒറ്റപ്പെട്ട അദ്ധ്യാപകര്‍ എന്തു ചെയ്തിട്ടും കാര്യമില്ല, ഈ പൊതുധര്‍മ്മത്തിന്റെ പ്രഹരശേഷി കുറയ്ക്കാന്‍ അത്തരം ഇടപെടലുകള്‍ക്ക് കഴിയില്ല എന്നും അല്‍ത്തൂസര്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഒരു സവിശേഷ ചട്ടക്കൂടില്‍ നിന്നു നോക്കുമ്പോള്‍ ഇതു ശരിയാണെന്ന് തോന്നാം. എന്നാല്‍ ക്ളാസ്സ്മുറിയിക്കും അതിന്റേതായ ഒരു സജീവതയുണ്ട്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേരുന്ന ഒരു വിനിമയ സാകല്യത്തിന്റെ സാധ്യതകളെ അത് പൂര്‍ണ്ണമായും മനസ്സിലാക്കുന്നില്ല.

നമുക്കറിയാവുന്ന ചില അദ്ധ്യാപകരെങ്കിലും ഇത്തരത്തില്‍ സാമൂഹികമായ സ്വന്തം ധര്‍മ്മത്തെ വ്യത്യസ്തമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ്. അത്തരത്തില്‍ ആഴത്തിലുള്ള ധൈഷണികതയുടേയും പ്രതിബദ്ധതയുടേയും മുദ്രയുള്ള അദ്ധ്യാപനത്തിലൂടെ ക്ലാസ്സ് മുറികളെ ചലനാത്മകമാക്കിയ വ്യക്തിത്വമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 6 നു അന്തരിച്ച പ്രൊഫ. രാമചന്ദ്രന്‍നായരുടേത്. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി ആയിരുന്നതുകൊണ്ടുതന്നെ എനിക്കിത് വ്യക്തിപരമായ ഒരനുഭവവും കൂടിയാണ്. കേരളയൂണിവേഴ്സിറ്റിയുടെ, കാര്യവട്ടത്തെ ധനതത്വശാസ്ത്രവകുപ്പില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അദ്ദേഹത്തെ അറിയാനും അദ്ദേഹത്തിന്റെ ക്ളാസ്സില്‍ ഇരിക്കാനും അവസരമുണ്ടായത്. അതിനു ശേഷം ഗവേഷണ, അദ്ധ്യാപനരംഗത്തു തന്നെ തുടര്‍ന്നു എന്നതിനാല്‍ എം. എ കാലത്തിനു ശേഷവും അദ്ദേഹവുമായി നിരന്തരം വ്യക്തിതലത്തിലും ധൈഷണികതലത്തിലും ബന്ധപ്പെടുവാനും അടുപ്പം നിലനിര്‍ത്തുവാനും അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒട്ടേറെ സവിശേഷതകള്‍ ശാന്തത, സ്നേഹപൂര്‍വ്വമായ ഇടപെടലുകള്‍, പ്രതിബദ്ധതകള്‍, ഗുണമേന്‍മയുടെ സൌെമ്യമായ കാര്‍ക്കശ്യങ്ങള്‍, നിഷ്ഠകള്‍ ഇതൊക്കെ അദ്ദേഹവുമായുള്ള ബന്ധം ദൃഢമായതിന് പ്രേരകമായ ഘടകങ്ങളാണ്.

രാഷ്ട്രീയ ജാഗ്രത

തൊഴില്‍വിപണിയെക്കുറിച്ചും തൊഴിലാളികളുടെ ജീവിതാവസ്ഥകളെക്കുറിച്ചും സംഘശക്തിയുടെ സങ്കീര്‍ണ്ണമായ സാധ്യതകളേയും പരിമിതികളേയും കുറിച്ചുമെല്ലാം ആഴത്തില്‍ പഠിക്കുകയും ചിന്തിക്കുകയും ചെയ്തിരുന്ന ഗവേഷകനും അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. ധനതത്വശാസ്ത്രപഠനത്തിന്റെ ഒരു പ്രത്യേകത, അതിന്റെ കരിക്കുലത്തില്‍ ബൂര്‍ഷ്വാധനതത്വശാസ്ത്രത്തിനുള്ള പ്രാമുഖ്യമാണ്. അതിന്റെ യുക്തിയും യുക്തിരാഹിത്യങ്ങളും സൈദ്ധാന്തികശാഠ്യങ്ങളും വിമര്‍ശനാത്മകമാക്കി മനസ്സിലാക്കി പഠന ഗവേഷണങ്ങളില്‍ ഏര്‍പ്പെടുക എന്നത് ധൈഷണികമായ വലിയൊരു വെല്ലുവിളിയാണ്. രാഷ്ട്രീയമായൊരു ജാഗ്രത ഇത് പഠിക്കുമ്പോള്‍ തീര്‍ച്ചയായും ആവശ്യമാണ്. ഇത്തരമൊരു ജാഗ്രത വിമര്‍ശനത്തിന്റേയും സ്വാംശീകരണത്തിന്റേയും അതിരുകള്‍ തീരുമാനിക്കുന്നതില്‍ കാട്ടേണ്ട നിതാന്തമായ ജാഗ്രത ^അദ്ദേഹം കാണിച്ചിരുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

2006 ല്‍ പുറത്തു വന്ന അദ്ദേഹത്തിന്റെ ‘ കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം’ (The History of the Trade Union movement in Kerala) എന്ന 600 പുറങ്ങളിലധികമുള്ള ബൃഹത്തായ പുസ്തകം അദ്ദേഹത്തിന്റെ ഗവേഷണതാല്പര്യങ്ങളുടേയും രാഷ്ട്രീയ നിലപാടുകളുടേയും ഉത്തമ ഉദാഹരണമാണ്. കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ളോയ്മെന്റ് (Kerala Institute of Labour and Employment KILE) ആണ് ആ പഠനവുമായി സഹകരിച്ച സ്ഥാപനം. KILE യുമായി എപ്പോഴും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് കൌെണ്‍സിലില്‍ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. അതിലുപരി KILE യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഡോ. രാമചന്ദ്രന്‍നായരുടെ ശ്രമഫലമായി ഉണ്ടായതാണ്. 2001 ലായിരുന്നു അത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച കേരളത്തിലെ 180 പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആത്മകഥനങ്ങള്‍ 15 കാസറ്റുകളിലായി ഫോട്ടോ ആല്‍ബം ഉള്‍പ്പെടെ KILE പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിന്റെ ആധുനിക ചരിത്രം എഴുതുന്ന ഗവേഷകര്‍ക്കും പത്രലേഖകര്‍ക്കും വലിയൊരു മുതല്‍ക്കൂട്ടാണ് ഈ ശേഖരം.

ഗവേഷണത്തിലെ ഗുണബദ്ധത

അദ്ധ്യാപന ഗവേഷണമേഖലകളില്‍ വ്യക്തമായ ദിശാബോധത്തോടേയും ധൈഷണികമായ ജാഗ്രതയോടെയും ഇടപെടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ അപഗ്രഥനം ചെയ്യുന്നതിലും നിശിതമായ രീതിശാസ്ത്രബോധം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ വിശാലമായ അര്‍ത്ഥത്തില്‍ ഇടതുപക്ഷ നിലപാടുകള്‍ എടുക്കുകയും സ്വന്തം സാമൂഹികഗവേഷണത്തിലെ നിഗമനങ്ങളിലെ രാഷ്ട്രീയത്തെ ഭയക്കാതിരിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ സിദ്ധാന്തത്തിലും രീതി വിദ്യയിലും യാഥാസ്ഥിതിക മാര്‍ക്സിസ്റ് നിലപാടുകളോട് വിമര്‍ശനാത്മകമായാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത് എന്ന് അദ്ദേഹത്തിന്റെ പഠനങ്ങള്‍ വിശകലം ചെയ്യുമ്പോള്‍ കാണാനാവും. ഏതെങ്കിലും ചട്ടക്കൂടിനോടുള്ള വിധേയത്വമല്ല ഗവേഷണത്തിലെ ഗുണബദ്ധത എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

നിരീക്ഷണങ്ങള്‍, അപഗ്രഥനങ്ങള്‍

അദ്ദേഹത്തിന്റെ പഠനങ്ങള്‍ അതുകൊണ്ടു തന്നെ മറ്റു ഗവേഷകര്‍ക്ക് രീതിശാസ്ത്രപരമായും അപഗ്രഥനപരമായും പ്രയോജനപ്പെട്ടിട്ടുണ്ട്. യൂ. എന്‍ യൂണിവേഴ്സിറ്റിയിലെ (ടോക്യോ) വൈസ്റെക്ടര്‍ പ്രൊഫ. ഗോവിന്ദന്‍ പാറയിലും ഈ ലേഖകനും ചേര്‍ന്ന് കേരളമാതൃകയുടെ അനുഭവങ്ങളെക്കുറിച്ചെഴുതിയ വിമര്‍ശനാത്മകപഠനത്തില്‍ (ജേര്‍ണല്‍ ഓഫ് കൊണ്‍ടെപററി ഏഷ്യ, വോള്യം 331) ആഗോളവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഡോ. രാമചന്ദ്രന്‍നായര്‍ എഴുതിയ പഠനവും ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തിലെ കയറ്റുമതി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ ചില സുപ്രധാന നിരീക്ഷണങ്ങളാണ് ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.

ലോകവ്യാപാരസംഘടനയുടെ പുതിയ ഇടപെടലുകളും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് വകുപ്പിന്റെ സമ്മര്‍ദ്ദങ്ങളും സാമ്പത്തികേതരപ്രശ്നങ്ങളായ സോഷ്യല്‍ ആന്‍ഡ് ലേബര്‍ സ്റാന്‍ഡേര്‍ഡ്, എന്‍വയോണ്‍മെന്റല്‍ സ്റാന്‍ഡേര്‍ഡ് എന്നിവ വ്യാപാരവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും കേരളത്തിന്റെ വാണിജ്യതാല്പര്യങ്ങളെ ഹനിക്കുന്നുവെന്നും അത് കേരളത്തിന്റെ കയറ്റുമതിയേയും ഉല്‍പ്പാദന അടിത്തറയേയും ബാധിക്കുന്നുണ്ടെന്നും സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിച്ചിരുന്നു. 1999ല്‍ അദ്ദേഹം എഴുതിയ The Impact of WTO on Kerala econonomy’ എന്ന പഠനത്തില്‍ വിശദമായിത്തന്നെ കയറ്റുമതി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു.

വിദ്യാഭ്യാസ സമീപനം

പ്രഗത്ഭനായ അദ്ധ്യാപകനും ഗവേഷകനും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കൊപ്പം തന്നെ ഓര്‍ക്കപ്പെടേണ്ടതാണ്, സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടി അദ്ദേഹം ഒരു കാലത്തും സ്വന്തം രാഷ്ട്രീയ മൂലധനം ദുര്‍വിനിയോഗം ചെയ്തില്ല എന്നതും. കേരളസര്‍വ്വകലാശാല എല്ലാ കാലത്തും അധികാരമോഹികളുടേയും അഴിമതിക്കാരുടേയും രാഷ്ട്രീയഭിക്ഷാംദേഹികളുടേയും കേളീരംഗമായിരുന്നു. ഒരു പക്ഷേ കേരളത്തിലെ മറ്റു സര്‍വ്വകലാശാലകളിലേയും സ്ഥിതി വ്യത്യസ്തമല്ലായിരിക്കാം. വൈസ് ചാന്‍സലര്‍ നിയമനം മുതല്‍ അസിസ്റ്റന്റ് ഗ്രേഡ് ഗുമസ്തനിയമനം വരെ നീണ്ടു കിടക്കുന്ന, സ്വജന രാഷ്ട്രീയ പക്ഷപാതിത്വങ്ങളുടേയും അഴിമതിയുടേയും അധികാരദുര്‍വിനിയോഗത്തിന്റേയും കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇത്തരം ഉപജാപങ്ങളുടെ അധോലോകങ്ങളിലേക്ക് കടക്കാന്‍ നിരന്തരം വിസമ്മതിച്ചു എന്നത് ഡോ. രാമചന്ദ്രന്‍നായരുടെ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു.

അദ്ദേഹത്തിന്റെ മുഖത്തെ സൌെമ്യമായ പുഞ്ചിരി ഇത്തരം കാപട്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉത്തരമായിരുന്നു. തങ്ങളുടെ ചെറിയ ലോകത്തെ വലിയ മാടമ്പികളാവാന്‍ ഉപജാപങ്ങള്‍ സൃഷ്ടിക്കുകയും വിദ്യാര്‍ത്ഥികളുടേയും സഹാദ്ധ്യാപകരുടേയും സ്തുതിപാഠകസംഘത്തെ വളര്‍ത്തി എടുക്കുകയും ചെയ്യുന്ന രീതി അദ്ദേഹത്തിന് അഭിമതമായിരുന്നില്ല. ഇത്തരം വഴികളില്‍ നിന്ന് മാറി നടക്കുന്ന ഈ ലേഖകനെപ്പോലെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഭിമാനബോധത്തോടെ അദ്ദേഹത്തെ സമീപിക്കാനും സ്വന്തം വിമര്‍ശനാത്മക ചിന്തകള്‍ ആത്മവിശ്വാസത്തോടെ ചര്‍ച്ച ചെയ്യാനും കഴിഞ്ഞിരുന്നത് ഋജുവും സ്വതന്ത്രവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ സമീപനം അദ്ദേഹം പുലര്‍ത്തിയിരുന്നതു കൊണ്ടാണ്.

പദവികള്‍ക്കപ്പുറം

അദ്ധ്യാപനത്തിന്റേയും ഗവേഷണത്തിന്റേയും ധനതത്വശാസ്ത്രവകുപ്പിന്റെ തലവനെന്ന നിലയിലുള്ള ഭരണപരമായ ഉത്തരവാദിത്തത്തിന്റേയും തിരക്കുകള്‍ക്കുള്ളിലും കേരളത്തിലെ പൊതുസമൂഹത്തോടുള്ള കടമകള്‍ തന്നെത്തേടിയെത്തുമ്പോള്‍ അദ്ദേഹം ആത്മാര്‍ത്ഥതയോടേയും സത്യസന്ധതയോടേയും അവയൊക്കെ നിര്‍വ്വഹിക്കുകയും ചെയ്തു. പ്ലാനിംഗ് ബോര്‍ഡ് അംഗം, ശമ്പളപരിഷ്ക്കരണ സമിതി അംഗം തുടങ്ങി നിരവധി സാമൂഹിക, ഔദ്യോഗിക പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ പദവികളല്ല താന്‍ എന്ന നിസ്സംഗമായ ഒരു പുഞ്ചിരി എപ്പോഴും സുഹൃദ്സദസ്സുകളില്‍, അക്കാദമിക് വേദികളില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി.

അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ബൌദ്ധികജീവിതവും വളരെക്കാലം അടുത്തു നിന്നും അകന്നു നിന്നും വീക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ ഓര്‍മ്മകളില്‍ അദ്ദേഹം എന്നും ഉണ്ടാവും. ഞാന്‍ ഐ. എം. ജി. യില്‍ അദ്ധ്യാപകനായിരിക്കേ സ്നേഹപൂര്‍വ്വം എന്റെ ക്ഷണം സ്വീകരിച്ചു നിരവധി ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കും അദ്ദേഹം വന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്. നീണ്ടകാലത്തെ ഒരു ബന്ധമാണ് എനിക്കുണ്ടായിരുന്നത്. ഈ വേര്‍പാട് വ്യക്തിപരമായും എന്നെ വലുതായി വേദനിപ്പിക്കുന്നു.

Categories
Malayalam Articles

Fear, Safety and Livelihood: The Biopolitics of Mullaperiyar

Fear, Safety and Livelihood: The Biopolitics of Mullaperiyar

T. T. Sreekumar January 15, 2013 Kafila.org

The Mullaperiyar Dam controversy embodies a concrete and complex example of the imperial matrix of biopolitical legacy that post-colonial societies continually encounter even after decades of political independence. More than a century ago, the British colonial Government administering Madras Presidency, which included parts of Tamil Nadu State, directed the erstwhile princely state of Travancore (which forms the southern districts of Kerala) to sign an agreement to divert water from the Periyar river in Travancore to the relatively arid zones adjoining the Western Ghats within the presidency, and to lease out a large tract of its territory for the construction of a Dam for a time span of 999 years. In the post-independence period, two supplemental agreements to the original Lease Deed of 1886 have been signed between the Madras government and the Government of Kerala regarding fishing rights and generation of hydroelectric power, the former in favour of Kerala and latter favouring Tamil Nadu. The supplementary agreements negotiated and enhanced the annual lease rent and the rate of pay for the electrical energy generated.

The issues that emerge in the debate on the disputed dam have ramifications that go beyond the subtexts drawn by Ashcroft, Griffiths and Tiffin (Bill Ashcroft, Gareth Griffiths and Helen Tiffin, The Empire Writes Back (London and New York: Routledge, 1989) when they argued that it is important to ask why the empire has to ‘write back’ to its centre in order to grasp the continued relevance of the issue of coloniality in post-colonial societies .The content of the biopolitics entrenched in the controversy over the safety, ownership rights, future governance and technical management of the dam are better understood within the particular contexts of and in continuation of colonial histories and imperial experiences of space, temporality, control and power where ‘writing back’ itself becomes a violent enterprise torn by divisive national, ethnic, linguistic, cultural, political and sectarian intermediations.

It is well known that the small princely state of Travancore had to concede 8000 acres of its territory to the British Presidency of Madras to build a dam in Periyar River so that the British rule could resolve the water shortage in the relatively arid areas of Theni, Madhurai, Dindigul, Sivaganga and Ramanathapuram in the Madras Presidency. The British were successfully dealing with a local governance issue in their Presidency by means of taking over the resources of a princely state that did not fall directly under their rule but was indirectly controlled through the Residency system. Under Residency as a mode of imperial governance the British Representatives permanently stationed in the princely states were authorized to control everyday governance and policies and intervene in both internal disputes and external affairs, while the degree of autonomy the indigenous rulers enjoyed depended heavily on how political exigencies were interpreted by the Residency.

Diverting the natural resources of Travancore helped the British handle the grievances of the farmers in the Presidency without being answerable to questions concerning the social and the environmental problems that it caused for the farmers and indigenous people residing in the adjacent regions. The biopolitics of this issue becomes historically significant in the context of enlightenment perspectives on natural resources, the solutions to questions arising from it and the micro and macro dimensions of the human–nature relationship. From the very beginning of the project, colonial bureaucracy persuasively advanced a discursive aggression that contrasted the acute water shortage in the arid zones of Theni-Madurai region with an imagined narrative of the over-abundance of water in Travancore. The contrast led to the construction of an imaginary precept of meaningful utilization of ‘wasted lifesaving water’ which in turn provided the spurious ethical premise for the legitimation of both water diversion and construction of the dam, signalling a pseudo- normative basis to the deceptively recuperative intervention on behalf of the disadvantaged farmers in the Madras presidency. Governmentality based on biopolitics invariably invokes alongside its managerial manoeuvring an imagined notion of ethical care, concern and futurism. Many of the examples that Georgio Agamben provides in his works can be read also as ethical paradoxes (Giorgio Agamben, Homo Sacer: Sovereign Power and Bare Life (Stanford: Stanford University Press, 1998).

A strong example of this sort is found in the Law for the Prevention of Offspring with Hereditary Diseases (July 14, 1933) passed by Hitler in 1934. Involving measures for the annihilation of ‘lower’ races and ‘weaker’ classes, the future and legitimization of nation building is premised on an ethical pressure to produce a healthy society. The law very specifically stated that “anyone suffering from a hereditary disease can be sterilized by a surgical operation if, according to the experience of medical science, there is a high probability that his offspring will suffer from serious physical or mental defects of a hereditary nature” and “once the Court has decided on sterilization, the operation must be carried out even against the will of the person to be sterilized”. The spurious ethical ideals that lie beneath every biopolitical project constitute an ideology of legitimation and a material force that in turn rationalizes the logic of governmentality. Civil society, in its opposition to the biopolitics of states and corporates, more often than not, is forced to succumb to the pressures of pseudo ethicality of welfare, progress and development that infinitely catechize the politics of the new social movements.

Is it merely a counter factual, counter intuitive, hypothetical, and perfunctory exercise to ask about the economic and environmental consequences and repercussions of diverting Periyar water to Theni? The question is by no means merely imagined. The British Government had already ruled out the question of ‘consequences for Travancore’ when the project’s pseudo ethical foundation was framed in terms of the ‘abundance’ of water in Travancore and benefits of using the excess wasted water from Periyar River for saving life and livelihood in Tamil Nadu. The Travancore state was from the very beginning aware that it would have to succumb to British pressures. Nevertheless, in a rare gesture of passive resistance to question the spurious ethicality that legitimized the project, Travancore initiated an unusual dialogue: a rudimentary rational communication on the terms and conditions upon which the project could be implemented. The most glorious moment in the dialogic resistance arrived when the then resident G.A. Ballad informed the Travancore government that such a dialogue itself was perhaps unwarranted since the water was wasted in Travancore and it would benefit farmers in Madras Presidency. While the Travancore state realized the futility of opposing a project that the colonial power wanted to undertake, they responded by appointing a committee to look into the ecological consequences of diverting Periyar water. This was an experiment in opposing the ethical power of the biopolitical ideology through rational engagement. The Travancore Government was well aware of the limitations of this experiment. The conclusions of the 1860 study on the ‘ecological consequences’ challenged the foundations of the ethical legitimacy put forth by the colonial biopolitics of the British Government. The most important of the findings was regarding the damage to agriculture on both banks of the river as it flowed westward. Most important was that the Travancore Government was sympathetic to the farmers struggle and accepted their many petitions. The report inter alia concluded that

“…During the monsoons it (Periyar) overflows its banks in several parts, especially in its lower courses leaving alluvial deposits. Valuable plantations of coconut and arecanut trees are raised on its banks as also paddy, sugarcane plantations and other products. The river supplies new ground by forming islands and by filling up low-lying tracts of swamps beyond its margin. An extensive tract of paddy land reclaimed from the backwaters of Parur receives annually a large quantity of alluvial deposits from the river which restores fertility to exhausted soil. …It was found that the large tracts of paddy land on each side of the river, which are irrigated by the overflowing of the river banks, must suffer to a considerable extent and would result in a decline of the yearly revenue of the government. Farmers and hill men were also of the same opinion.” (Travancore Government report on the Impact of Mullaperiyar Project, c. 1860)

The Mullaperiyar issue was thus perhaps one of the first instances where a rudimentary civil society emerged into a dialogic community of discourse around a ‘development’ question during the colonial period in Travancore as well as the Madras Presidency. The debate involved exploring the views and opinions of farmers and hill tribes. The Mullaperiyar dam and the debates in the 1860s thus registered a rare instance of an effort towards an informed development debate in pre-independent South Asia.The colonial government on their part, for reasons obvious to any student of colonial history, rejected these formative efforts for a rational critical dialogue. The colonial technology of governance was not limited to controlling territories through political subjugation but involved a biopolitics of constituting every individual and community as experimental sites of domination and control. Michael Foucault has identified the nineteenth century in Europe as a period of the transition of Territorial States into what he called the State of Population and the collective docile bodies – the population – emerged as both a subject, and an object of its governmentality (Michael Foucault, Society Must be Defended: Lectures at the Collège de France, 1975-76 ( London: Allen Lane, 2003) . The reluctance of the British Government to enter into rational dialogue has to be analyzed in this historical context. Power itself has been theorized by thinkers like Foucault and Agamben as not being entirely negative in the European context. Agamben famously quotes Foucault that the political technologies of the State of Population at once made it possible “both to protect life and to authorize a holocaust”.(Quoted in Giorgio Agamben op. cit., p.3). While diverting the Periyar water helped the British construct an image of a welfarist state in a region under its direct rule, it had clearly tossed aside the questions of the rights over natural resources of farmers and indigenous people in another territory that it controlled indirectly. Significantly, the Tamil Nadu government has recently announced setting up of a memorial for the British engineer Col. Penny Cuick who was one of leading figures involved in the construction of the dam. . The discourse on the ‘water abundance’ in Travancore worked as the pseudo ethical template for the colonial biopolitics that lay beneath its tactical manipulations. In other words, rather than being a strange case of Jekyll and Hyde, colonial bureaucracy faithfully reflected a general pattern of its transitional reconfiguration as a State of Population at home as well as in the colonies. The ecological and livelihood concerns of farmers and hill tribes in Travancore become irrelevant and the water shortage in Theni acquired a concern of immediacy with colonial bureaucracy, not only due to the difference in the relative acuteness of the two problems but also due to the fact that the structural underside of colonial governmentality was constrained to approach the issue from any other probable alternative perspective.

The contradiction involved here is evident considering the context in which Travancore was made to enter into a treaty that was to take away its water for the duration of 999 years. 999 is a number unheard of in treaties for sharing natural resources like water. What the British originally looked for was a perpetual lease for which apparently there was no legal provision. The insertion of the ‘digit’ 999 in the document was arbitrarily suggested by H. Wilson, then acting chief secretary of Madras state. The arbitrary duration of the original lease deed stipulated for 999 years indicates the callous manner in which colonial governmentality and its biopolitics regarded the ‘local’ residents’ rights over the natural resources in the colonies, presumably based on their assiduous belief that colonialism was a timeless enterprise. The Mullaperiyar water diversion had given rise to ecological and food security issues in Idukki, Kottayam and the coastal region of Travancore, the socio-cultural and political economy dimensions of which have not been appropriately scrutinised ever since. The nominal debates on the environmental consequences of the dam that occurred in the 1860s had raised some of these issues for a rational critical evaluation. Also worth noting is the geo-political backdrop of the correspondence between Travancore and Colonial officers which began immediately after 1857, following the suppression of the subcontinent-wide uprising and takeover of the administration by the British crown. The British had by the time outmanoeuvred rival European forces and indigenous rulers in the subcontinent, a particularly intimidating milieu that had prevented Travancore state from pressing for an open debate on the issue any further. The Mullaperiyar issue is thus a context to refresh our memory of a time when the colonial governmentality and biopolitics supressed voices of rebellion and moderation and stifled the spontaneities of an emergent civil society. The issue is now squarely within the liberal public sphere of postcolonial democratic India, and while it is still mired in the contradictions of colonial biopolitical legacies, it will be a serious political lapse if the compelling possibility of recapturing the lost moment of a rational critical communication is disregarded by the civil society and political parties and the state.

It is of concern that the debates on the issue in the public sphere are being deliberated in a manner that invokes the legacies of colonial bio-politics.The safety of the dam is being raised as a contentious issue more than a century after it was constructed, and since the region began to experience mild tremors in irregular intervals and with uneven intensities. A fear psychosis has been deliberately engendered in Kerala while an imperialist hysteria on the ‘rights’ over the territory and the dam has been unleashed in Tamil Nadu. Though the context of the fear and neglect is not a new one, that of the current panic is certainly new. While the political propaganda in Tamil Nadu perpetuates the fear that Kerala will stop the supply of water, the one in Kerala is about the impending doom of the dam bursting out in the wake of an earthquake. It is through this near hysterical fear-psychosis that political establishments hold back the public from a rational dialogue. The dynamics of this biopolitics is perhaps more minute and diffuse. The fear leads to projections in Tamil Nadu that Theni-Madurai will be turned into a desert with the construction of a new dam, and in Kerala any delay in building a dam is projected as a sure path to submerging four districts in water in an impending earthquake. The dam has been posited in the popular imagination in Kerala as a time-bomb that can explode at any moment. The fears about an earthquake compromising the security of the dam is dismissed by Tamil Nadu because of the sheer fear of losing control over water, derived through a colonial lease agreement. The only solution put forward by the Kerala political leadership is the construction of a new dam, while any move to construct a new dam or enter into a new contract is anathematic to the Tamil Nadu political leadership.

Although originally harking back to the 1970s, the idea of the new dam in Kerala was recently mooted by the CPI (M)-led Left Democratic Front (LDF) Government that got ousted in the Legislative Assembly election in May 2011 and upheld by the new Ministry of the Indian National Congress-led United Democratic Front (UDF) headed by leaders tainted by several corruption charges and allegations. The populist celebrity leader of CPI (M) in Kerala, V.S. Achuthanandan, who was recently expelled from the Polit-bureau of the party for inner party sectarianism, has been one of the most vitriolic voices from the Kerala side supporting the idea of the new dam. Playing to the gallery of his huge fan following within and without the party, he has declared that if the institutional processes default in providing permission to build a new dam, he will raise funds through the channels of the Left Democratic Front, which he leads in his capacity as the Leader of the opposition in the Kerala Assembly, to construct a new dam. The hate speech with overtly imperialist undertones is led on the Tamil Nadu side by both Chief Minister Jayalalitha and DMK leader M. Karunanidhi, who have demanded that Devikulam and Peerumedu Taluks-regions adjoining the Mullaperiyar dam- should be made part of Tamil Nadu state. BJP and smaller political formations within the respective states have taken opportunistic stands uncritically supporting their big brothers or ridiculously critiquing what they call pacifism and moderation in the views and plan of action of bigger parties. The reassurance by V.S. Achuthandandan that the Left front will definitely construct a new dam if the Congress led Government in Kerala fails to accomplish it, and the combined vitriol of the Tamil Nadu leadership against the new dam as well as a new agreement are part of the same visceral biopolitics of fear, panic and insinuations of death and threat to livelihood that get reinforced through indefinitely echoing discourses of imperialist undertones. As Gayatri Spivak famously argued, “there is something Eurocentric about assuming that imperialism began in Europe.” (Gayatri Chakrovorty Spivak, A Critique of Postcolonial Reason: Toward a History of the Vanishing Present (Cambridge, Mass.: Harvard University Press, 1999), p.37).

The issue invites us to focus our attention on three focal points. First, the dam is 116 years old and it is time that we devised a policy regarding the decommissioning of such dams ( http://www.prsindia.org/uploads/media/dam%20safety%20bill%202010.pdf) . Most surprisingly, the National Dam Safety Bill, 2010, does not even mention anything about decommissioning of dams . Second, 999 years is clearly not a meaningful timeframe for democratic governments to negotiate resource sharing. It was the product of colonial callousness and biopolitical mediation towards subjugated territories and hence the lease agreement should be revised within the framework of the Indian Constitution. Third, while negotiating a new agreement the concern cannot entirely be based on an agenda of ‘water for Tamil Nadu and safety for Kerala’ as suggested by the Kerala Chief Minister Oommen Chandy. On the other hand, the negotiation should take into account the aspirations of farmers, indigenous people and common people on both sides. ‘Water for Tamil Nadu and Kerala and safety for the dam and protection of life and livelihood in both states’ should be the central concern that informs a new rational critical dialogue that the postcolonial liberal democratic Indian state has made possible for the civil and political societies to pursue. A new dam is not a practical, viable or timely solution, and certainly not one that post-development Kerala society can accept. Beginning in 1970s, post-development politics has engendered several grassroots movements spread across Kerala articulating opposition to neo liberal developmental projects that lead to the marginalization and displacement of the poor, buttressed up through brazen right-wing populism espoused by the successive coalition governments in the state. The demand for a new dam needs to be opposed on post-developmental grounds and prevented at any cost, irrespective of the enormous political support the slogan has already been able to galvanise within the state of Kerala. It was deeply disturbing that Prof. C.P Roy, the former Chairperson of the Mullaperiyar Action Council, was subjected to vituperative personal attacks in the wake of his decision to go public with his suggestions on alternative options to the proposal for a new dam. Nevertheless, opposition to the orchestrated propaganda for a new dam is slowly gathering momentum and support.

Given the nature of political polarization in both states, it is apparently a difficult task to bring down the issue from the peaks of hysterical biopolitics to the plains of transparent democratic discussions. Agriculture, water and food security are core social issues that need immediate attention and the task on the part of civil society is to make them part of public and political discussions both in Kerala and Tamil Nadu . The political voices that favour sharing of the dam water between the states, long term decommissioning of old dams and creation of a civil societal social movement against the orchestrated clamour for the construction of new dams in post-development Kerala are currently marginalised and silenced since they run against the grain of the hegemonic text of the right-wing populism of political coalitions. The uphill task of the new social movements will be to reverse this central tendency, move beyond the politics of fear and help create more spaces of dissent, dialogue and democratic consensus.

Categories
Malayalam Articles

വികസനാനന്തര രാഷ്ട്രീയത്തിന്റെ കേരളീയപരിസരങ്ങള്‍

വികസനാനന്തര രാഷ്ട്രീയത്തിന്റെ കേരളീയപരിസരങ്ങള്‍

ഡോ. ടി.ടി. ശ്രീകുമാര്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, 2011 ഏപ്രില്‍ 18)

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തിലുണ്ടായ മാറ്റങ്ങള്‍ ചരിത്രപരമായും രാഷ്ട്രീയമായും പരിശോധിക്കേണ്ടതാണ്. വളര്‍ച്ച മുട്ടിയ ഒരു സമ്പദ്‌വ്യവസ്ഥ സാമൂഹിക മേഖലകളിലുണ്ടാക്കിയ നേട്ടങ്ങളെ മാതൃകയെന്ന് വിളിച്ചുപോന്നിരുന്ന ഒരുകാലമുണ്ടായിരുന്നു. അന്ന് അതിന്റെ വിമര്‍ശമായാണ് ദലിത്-ആദിവാസി-മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ആപേക്ഷിക അവികസനത്തെക്കുറിച്ചും സ്ത്രീകളുടെ സാമൂഹിക പദവിയിലെ വൈരുധ്യങ്ങളെക്കുറിച്ചും ചര്‍ച്ചകളുണ്ടായത്. ഈ വിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹിക സ്ഥിതിയില്‍ എടുത്തുപറയത്തക്ക നേട്ടങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കിലും കഴിഞ്ഞ രണ്ടുദശകങ്ങളിലെ സാമ്പത്തിക പ്രക്രിയകള്‍ ‘മുഖ്യധാര’യില്‍ വരുത്തിയ മാറ്റങ്ങള്‍ വിസ്മയകരമാണ്.

1991-’96 കാലത്തെ യു.ഡി.എഫ് ഭരണത്തില്‍ കേരളത്തില്‍ അതുവരെയുണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ചയുടെ ഗതിമാറിയതായാണ് കാണുന്നത്. ആ ഭരണത്തിന്റെ തുടക്കത്തില്‍ കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യന്‍ ശരാശരിയുടെ 84 ശതമാനം മാത്രമായിരുന്നെങ്കില്‍, ഭരണം അവസാനിച്ച്, മുന്നണി തോറ്റുപടിയിറങ്ങുമ്പോള്‍, കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ശരാശരി കടന്ന് മുന്നോട്ടുപോയിരുന്നു. പിന്നീടുവന്ന ഇടതുമുന്നണി ഭരണത്തിലും തുടര്‍ന്നുവന്ന യു.ഡി.എഫ് ഭരണത്തിലും അതിനെ തുടര്‍ന്നുവന്ന ഇടതുമുന്നണി ഭരണത്തിലും ഈനില കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണുണ്ടായത്. മറ്റു മേഖലകളിലെ വളര്‍ച്ചനിരക്കുകള്‍ പരിശോധിച്ചാലും ഇതില്‍നിന്ന് വളരെ വ്യത്യസ്തമായ ഒരു നില കണ്ടെത്താന്‍ വിഷമമായിരിക്കും. ഏറ്റവും ചുരുക്കി ഈ വസ്തുത രേഖപ്പെടുത്തിയാല്‍ അതിങ്ങനെ ആയിരിക്കും: നിങ്ങള്‍ കേരളത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഉന്നയിക്കുന്ന പ്രശ്‌നം വികസനത്തെക്കുറിച്ചാണെങ്കില്‍ നിങ്ങള്‍ ഏത് മുന്നണിക്കാണ് വോട്ടുചെയ്യുന്നത് എന്നത് ഒരു പരിഗണനയേ അല്ല. ഞാന്‍ ആവര്‍ത്തിക്കുന്നു -കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച എന്നത് ഏത് മുന്നണി ഭരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല എന്നത് പച്ചയായ, കണക്കുകള്‍ വെളിവാക്കുന്ന ഒരു പരമാര്‍ഥമാണ്.

കേരളത്തെ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള രണ്ട് മുന്നണികളുടെയും അവയുടെ വിടുവായന്‍ നേതൃത്വങ്ങളുടെയും അവകാശവാദങ്ങളും വാഗ്ദാനങ്ങളും വെറും വാചാടോപം മാത്രമാണ്. അവര്‍ക്ക് വേണമെങ്കില്‍ വളര്‍ച്ചനിരക്കിന്റെ തോതിനെക്കുറിച്ചോ അതില്‍ ദശാംശത്തിനുശേഷം വരുന്ന സംഖ്യയുടെ വലുപ്പത്തെക്കുറിച്ചോ ഒക്കെ വേണമെങ്കില്‍ തര്‍ക്കിക്കാം, തര്‍ക്കിച്ചുകൊണ്ടേയിരിക്കാം. അത് ലോട്ടറി തര്‍ക്കത്തില്‍ വി.ഡി. സതീശനും ഐസക്കും കൂടി നടത്തിയ സംവാദംപോലെ നിരര്‍ഥകമായ ഒന്നാണ്. ചിലര്‍ വി.ഡി. സതീശന്‍ ജയിച്ചെന്നു കരുതി, മറ്റുചിലര്‍ ഐസക് തോറ്റില്ലെന്നു കരുതി. വികസനം കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള യു.ഡി.എഫ്-എല്‍.ഡി.എഫ് തര്‍ക്കത്തിന്റെ ഒരു ‘കോമഡിഷോ’ ആയി ആ ലോട്ടറി തര്‍ക്കത്തെ കാണാമെങ്കില്‍, അത് ആ സംവാദത്തിന്റെ ഒരു പ്രയോജനമായി കണക്കാക്കാം.
സാമ്പത്തികവളര്‍ച്ചയെക്കുറിച്ചും പ്രതിശീര്‍ഷവരുമാനത്തെക്കുറിച്ചും മാത്രമാണ് വേവലാതിയെങ്കില്‍ കേരളം ആ രംഗങ്ങളിലെ സ്തംഭനാവസ്ഥ പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു. 1999-2000 മുതല്‍ കേരളത്തിലെയും പുറത്തെയും സാമ്പത്തിക ഗവേഷകര്‍ കണക്കുകള്‍ ഉദ്ധരിച്ച് സ്ഥാപിച്ച ഒരു യാഥാര്‍ഥ്യമാണിത്. യു.ഡി.എഫോ എല്‍.ഡി.എഫോ ഭരിച്ചതിന്റെ ഫലമായി ഇതിലെന്തെങ്കിലും കാര്യമായ മാറ്റം വന്നതായി അവരാരും ചൂണ്ടിക്കാണിച്ചിട്ടില്ല. മറിച്ച്, ഈ രണ്ടുകാര്യത്തിലും-ആഭ്യന്തര ഉല്‍പന്നത്തിന്റെ വര്‍ധനയിലും പ്രതിശീര്‍ഷവരുമാനത്തിന്റെ വര്‍ധനയിലും -അനുസ്യൂതം എന്നുതന്നെ പറയാവുന്ന പുരോഗതിയാണ് കഴിഞ്ഞ 20 കൊല്ലക്കാലത്തിനിടയില്‍ ഉണ്ടായിരിക്കുന്നത്. എല്‍.ഡി.എഫിന് തുടര്‍ച്ചയായി ഭരണം കിട്ടാത്തതുകൊണ്ടാണ് കേരളത്തില്‍ വികസനം ഉണ്ടാകാത്തതെന്ന് പിണറായി വിജയനും, അല്ല, വികസനവിരോധികളായ എല്‍.ഡി.എഫുകാര്‍ ഇടക്ക് ജയിക്കുന്നതുകൊണ്ടാണ് വികസനം മുരടിക്കുന്നതെന്ന്

ഉമ്മന്‍ചാണ്ടിയും ഈ അടുത്തകാലത്ത് തട്ടിവിടുകയുണ്ടായി. എന്നാല്‍, യാഥാര്‍ഥ്യമെന്താണ്? സാമ്പത്തികമേഖലയിലെ മാറ്റങ്ങള്‍ മുന്നണി ഭരണവുമായി ബന്ധപ്പെട്ടതല്ല. യഥാര്‍ഥത്തില്‍ മുന്നണിഭരണവുമായി ബന്ധപ്പെട്ടത്, ‘ഭരണ’ത്തോടുള്ള, ജനാധിപത്യത്തോടുള്ള ജനങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ആവശ്യങ്ങളോടും അവകാശങ്ങളോടുമുള്ള സമീപനമാണ്. ഈ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നണികള്‍ പിന്തുടരുന്ന നയപരിപാടികളാണ്, ആ മുന്നണികളിലെ പാര്‍ട്ടികളുടെ, പ്രമുഖ പാര്‍ട്ടികളുടെ, ഇത്തരം പ്രശ്‌നങ്ങളോടുള്ള നിലപാടുകളാണ് മാറിമാറിവരുന്ന തെരഞ്ഞെടുപ്പുകളില്‍ മുന്നണികളുടെ ജയാപചയങ്ങളെ നിര്‍വചിക്കുന്നത്.

എന്തുകൊണ്ടാണ് 1990കള്‍ക്കുശേഷം കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതിമാറിയതെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ആ ചര്‍ച്ചയുടെ ഗൗരവം ചോര്‍ത്തിക്കളയുന്നതാണ്, യു.ഡി.എഫ് ആണോ എല്‍.ഡി.എഫ് ആണോ വികസനം കൊണ്ടുവരുന്നതെന്ന കപട പ്രശ്‌നം. 1990കള്‍ മുതല്‍ സമ്പദ്‌വ്യവസ്ഥയിലും പ്രതിശീര്‍ഷവരുമാനത്തിലും കേരളത്തിനുണ്ടായ വളര്‍ച്ചയില്‍ അവകാശവാദവുമായി വരാന്‍ ഇരുമുന്നണികള്‍ക്കും കഴിയും. രണ്ട് മുന്നണികളുടെ ഭരണകാലത്തും ഏതാണ്ട് ഒരുപോലെ സാമ്പത്തിക മുന്നേറ്റം ഉണ്ടായതിന്റെ കാരണം മുന്നണികളുടെ ഭരണ നൈപുണിയും സാമ്പത്തികനയങ്ങളിലും പരതുന്നത്, പക്ഷേ, വൃഥാവ്യായാമമാണ് എന്ന് പറയാതെ വയ്യ. ലോക മുതലാളിത്ത വ്യവസ്ഥയില്‍ ക്രിയാത്മകമായി പങ്കുചേരാന്‍ ശ്രമിച്ചിട്ടുള്ള രാജ്യങ്ങളും പ്രദേശങ്ങളും സ്വാഭാവികമായും അതിന്റെ ഗുണഫലങ്ങളും തിക്തഫലങ്ങളും അനുഭവിക്കുന്നുണ്ട്. ഇന്ത്യയിലും കേരളത്തിലും സാമ്പത്തികരംഗത്തുണ്ടായ വളര്‍ച്ച, ആഗോളീകരണ-ഉദാരീകരണ നയങ്ങളുടെ ഫലമായുണ്ടാവുന്നതാണെന്നത് മറച്ചുവെച്ച് ഇക്കാര്യം ചര്‍ച്ചചെയ്യുന്നത് ഏറ്റവും ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ കടുത്ത ഭീരുത്വമാണ്. ലോക മുതലാളിത്ത വ്യവസ്ഥയില്‍ 1980കള്‍ മുതലുണ്ടായ ഘടനാപരമായ മാറ്റങ്ങളുടെയും ആ വ്യവസ്ഥയില്‍ ഇന്ത്യയും ചൈനയുമടക്കമുള്ള മൂന്നാംലോക രാജ്യങ്ങള്‍ വഹിക്കുന്ന പങ്കിനെയും കുറിച്ചുള്ള വ്യവഹാരങ്ങള്‍ പൂഴ്ത്തിവെച്ച്, കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് മുന്നണികളുടെ നയവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുന്നത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന സമീപനമല്ല. ‘വികസനം’ കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്റെ മുദ്രാവാക്യമാകുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്.

വികസനാനന്തര കേരള രാഷ്ട്രീയം

കേരളം അതിവേഗം ഒരു വികസനാനന്തര സമൂഹമായി മാറുകയാണ് എന്ന വസ്തുതയെ കണ്ടില്ലെന്ന് നടിക്കുന്നതില്‍ അര്‍ഥമില്ല. നേരത്തേ സൂചിപ്പിച്ച കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിന്റെ വര്‍ധനയിലും മാത്രം ഊന്നിയുള്ള ഒരു നിരീക്ഷണമല്ല ഇത്. അത്തരം പ്രക്രിയകളെ സ്വാധീനിച്ച ഘടകങ്ങളെക്കുറിച്ച് നമുക്ക് നന്നായി അറിയാം. വിദേശ മലയാളികളുടെ ധനപ്രേഷണം സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പുതിയ കാര്യമല്ലെങ്കിലും അധ്വാനക്കയറ്റുമതിയിലൂടെ കേരളം വമ്പിച്ച നേട്ടങ്ങള്‍ കൊയ്യാനാരംഭിച്ചത് ഉദാരീകരണ-ആഗോളീകരണ നയങ്ങള്‍ മറയില്ലാതെ നടപ്പിലാക്കിത്തുടങ്ങിയ 1990കള്‍ മുതല്‍ക്കാണെന്നത് ഇതിനകം പല പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന നിഗമനമാണ്. സേവനമേഖലയിലെ ത്വരിത വളര്‍ച്ച, വ്യവസായ മേഖലയിലെ ശരാശരി വളര്‍ച്ച, കാര്‍ഷിക മേഖലയിലെ നാണ്യവിളമേഖലയിലുണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍, അധ്വാനക്കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വര്‍ധന, ഊഹക്കച്ചവടത്തിലും മറ്റുമുണ്ടായ വളര്‍ച്ച, നവ സാങ്കേതിക വിദ്യയുടെ ഗുണപരമായ പാര്‍ശ്വവശങ്ങള്‍… ഇങ്ങനെ നിരവധിഘടകങ്ങള്‍ ‘കേരള മാതൃക’യുടെ അടിസ്ഥാനമായ സാമൂഹിക മേഖലകളിലെ മുന്നേറ്റവുമായി പ്രതിപ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കേരളത്തില്‍ ഇന്നുകാണുന്ന സാമ്പത്തിക വളര്‍ച്ച സാധ്യമായത്. കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം 1991-’96ല്‍ കരുണാകരനും ആന്റണിയും തമ്മില്‍ തല്ലുന്ന കാലത്ത് വളര്‍ന്ന് ഇന്ത്യന്‍ ശരാശരിക്ക് മുകളിലായതും, പിന്നീട് ക്രമാനുഗതമായി അത് വളര്‍ന്ന് ഇപ്പോള്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് എത്തിയതും ലോകവ്യവസ്ഥയില്‍ കേരളം പങ്കുചേര്‍ന്നതിന്റെ സവിശേഷ രീതിയുമായി ബന്ധപ്പെട്ട് വിശദീകരിക്കപ്പെടേണ്ടതാണ് എന്നര്‍ഥം. ഇനി അഞ്ചുവര്‍ഷക്കാലം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുംകൂടി തമ്മില്‍ തല്ലിയാലും അച്യുതാനന്ദനും പിണറായി വിജയനുംകൂടി വൈരുധ്യാത്മകമായി പരസ്‌പരം പാരവെക്കുന്നത് തുടര്‍ന്നാലും കേരളത്തിന്റെ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന വികസനരീതിയെ അത് സ്വാധീനിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.

കേരളം അതിവേഗം ഒരു വികസനാനന്തര സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കുന്നതിന് ഈ യാഥാര്‍ഥ്യവുമായി നാം പൊരുത്തപ്പെടേണ്ടതുണ്ട്. സി.പി.എം ആഗോളീകരണ-ഉദാരീകരണ നയങ്ങള്‍ക്കെതിരാണ് എന്ന് ആ പാര്‍ട്ടിയുടെ ദേശീയനേതൃത്വം ആണയിടുന്നുണ്ടെങ്കിലും അവര്‍ക്ക് മേല്‍ക്കൈയുള്ള കേരളത്തിലെയും ബംഗാളിലെയും ഗവണ്‍മെന്റുകള്‍ നവലിബറല്‍ സാമ്പത്തിക നയങ്ങളും പ്രത്യയശാസ്ത്രവുംതന്നെയാണ് പിന്തുടര്‍ന്നിട്ടുള്ളത്. അത് സൃഷ്ടിച്ച സാമൂഹിക സംഘര്‍ഷങ്ങള്‍ കേരളത്തിലും ബംഗാളിലും നാം കഴിഞ്ഞ അഞ്ചുവര്‍ഷം ദര്‍ശിച്ചതാണ്. അമേരിക്കയില്‍ ‘സ്വാതന്ത്ര്യം’ എന്ന പദം നിരര്‍ഥകമായി മുഴങ്ങിക്കേള്‍ക്കുന്നതുപോലെ കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന പദം ‘വികസന’മാണ്. അമേരിക്കയിലെ ഏറ്റവും ‘ഉദാത്ത’മായ സ്വാതന്ത്ര്യസങ്കല്‍പം വലത് യാഥാസ്ഥിതികരുടേതാണെങ്കില്‍ കേരളത്തില്‍ ഏറ്റവും ‘ഉദാത്ത’മായ ലിബറല്‍ വികസന സങ്കല്‍പം ഇടത് യാഥാസ്ഥിതികരുടേതാണ്. ഇത് യാദൃച്ഛികമല്ല.

വികസനപൂര്‍വഘട്ടത്തില്‍നിന്ന് വികസനാനന്തര ഘട്ടത്തിലേക്ക് കടക്കുന്ന ഒരു പ്രദേശത്തിന്റെ രാഷ്ട്രീയമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയോ നിസ്സംഗതയോ ആണ് കേരളത്തില്‍ ഇരുമുന്നണികളും വെച്ചുപുലര്‍ത്തുന്നത്. ഒരു വികസനാനന്തര സമൂഹത്തിന്റെ ഏറ്റവും വലിയ സവിശേഷത, അത് അതിന്റെ നിരന്തര സമരമുഖങ്ങളിലൂടെ ‘വികസനം’ എന്ന സങ്കല്‍പത്തിന്റെ ഉദാത്തവത്കരണത്തിനെതിരെ ശക്തമായി പ്രതികരിക്കും എന്നതാണ്. വികസനം എന്നത് ഒരു വരേണ്യ പ്രത്യയശാസ്ത്രമാണെന്നും അതിന്റെ സ്വാതന്ത്ര്യവിരുദ്ധമായ ഉള്ളടക്കം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്ന സമരസംഘങ്ങള്‍ വികസനാനന്തര സമൂഹങ്ങളില്‍ എപ്പോഴും ശക്തമാവുന്നു. വികസനത്തെക്കുറിച്ചുള്ള വരേണ്യസങ്കല്‍പത്തിനു പിന്നിലെ സമഗ്രവത്കരണ സമീപനത്തെ തുറന്നെതിര്‍ക്കുകയാണ് ഈ സമരസംഘങ്ങള്‍ ചെയ്യുന്നത്. ജനസമൂഹങ്ങളുടെ നൈതിക-ഭൗതികപുരോഗതിക്ക് എതിരായല്ല ഇത്തരം സമരങ്ങള്‍ ഉണ്ടാവുന്നത്. ഭൗതികപുരോഗതിയെ മാനദണ്ഡമാക്കിമാത്രം സാമൂഹികവികസനത്തെ വിലയിരുത്താന്‍ ശ്രമിക്കുന്ന സമീപനത്തെയാണ് വികസനാനന്തര സമൂഹം ചോദ്യം ചെയ്യുന്നത്. ‘വികസനവും പുരോഗതിയും’ സ്വന്തം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വ്യാഖ്യാനിക്കുന്ന മുതലാളിത്ത യുക്തിയോടാണ് ഈ പ്രസ്ഥാനങ്ങള്‍ കലഹിക്കുന്നത്. മുതലാളിത്തത്തിന്റെ ആവിര്‍ഭാവഘട്ടത്തില്‍, സിവില്‍ സമൂഹം പിറവിയെടുത്ത സന്ദര്‍ഭത്തില്‍തന്നെ ‘ഉള്‍പ്പെടുത്ത’ലിന്റെയും ‘പുറന്തള്ള’ലിന്റെയും വൈരുധ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതാണ്. ആദ്യകാലത്ത് കേരള മാതൃകയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍, കേരളത്തിലെ കീഴാളവിഭാഗങ്ങള്‍ വികസനത്തില്‍ ‘ഉള്‍പ്പെടാതെ’ പോയതിനെക്കുറിച്ചും പുറന്തള്ളപ്പെട്ടതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഉണ്ടായത് നേരത്തേ സൂചിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്.

എന്നാല്‍, ഉള്‍പ്പെടുത്തലിന്റെയും പുറന്തള്ളപ്പെടലിന്റെയും പ്രശ്‌നങ്ങള്‍ വികസനത്തിന്റെയും പുരോഗതിയുടെയും പൊതുയുക്തിയുടെ ആന്തരികഭാഷയാണ് സംസാരിക്കുന്നത് എന്ന തിരിച്ചറിവാണ് വികസനാനന്തര സമൂഹം നേടുന്നത്. അതുകൊണ്ടുതന്നെ പുറന്തള്ളലിന്റെ അര്‍ഥങ്ങള്‍ അന്വേഷിക്കേണ്ടത് വികസനത്തിന്റെ യുക്തിമണ്ഡലത്തില്‍ നിലയുറപ്പിച്ചുകൊണ്ടല്ല. മറിച്ച്, മുതലാളിത്ത വികസന യുക്തിയും ജനാധിപത്യവും സ്വാതന്ത്ര്യവും പൗരത്വവും എങ്ങനെ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന അന്വേഷണത്തിലൂടെയാണ്. മുതലാളിത്തം ഒരു സാമൂഹിക -സാമ്പത്തിക വ്യവസ്ഥിതി എന്ന നിലയില്‍ ഉദയംചെയ്യുന്നത് മനുഷ്യന്റെ മഹത്തായ സ്വാതന്ത്ര്യപ്രഖ്യാപനംകൂടിയായിട്ടായിരുന്നു. പരമാധികാരത്തെക്കുറിച്ചുള്ള ഫ്യൂഡല്‍ സങ്കല്‍പങ്ങളെയാണ് അത് വെല്ലുവിളിച്ചത്. സാമ്പത്തിക പ്രക്രിയയാണ് അത്തരം പരമാധികാരത്തിന് പ്രയോഗസാധ്യതയില്ലാത്ത ജീവിതമണ്ഡലമെന്ന തിരിച്ചറിവില്‍നിന്നാണ് മുതലാളിത്തം അതിന്റെ രാഷ്ട്രീയ-സാമ്പത്തിക പ്രത്യയശാസ്ത്രം രൂപവത്കരിക്കുന്നത്. ഈ ഫ്യൂഡല്‍ പരമാധികാര ഭരണകൂടത്തിന് സാമ്പത്തികമേഖലയില്‍ ഒന്നും ചെയ്യാനില്ലെന്ന ‘ലെയ്‌സെഫെയര്‍’ പ്രത്യയശാസ്ത്രമാണ് മുതലാളിത്തവ്യവസ്ഥയുടെ നെടുംതൂണായി എക്കാലവും വര്‍ത്തിച്ചിട്ടുള്ളത്. സ്വന്തം ദേശീയ ഭരണകൂടങ്ങളും പ്രാതിനിധ്യ ജനാധിപത്യ സമ്പ്രദായവും ഫ്യൂഡല്‍ പരമാധികാരത്തിനെതിരെ ഉപയോഗിച്ച ഈ യുക്തിയുടെതന്നെ അടിസ്ഥാനത്തില്‍ നിര്‍മിച്ചു എന്നതാണ് മുതലാളിത്ത മൂലധനസഞ്ചയത്തിന്റെ പിന്നിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രം വ്യക്തമാക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുതലാളിത്തസങ്കല്‍പത്തെ അതിന്റെ സമഗ്രമായ വൈരുധ്യങ്ങളില്‍ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു എന്നതാണ് ഒരു വികസനാനന്തര സമൂഹത്തെ അടിസ്ഥാനപരമായി മുതലാളിത്തവിരുദ്ധമാക്കുന്നത്. ഒരു വികസനാനന്തരസമൂഹത്തിന്റെ രൂപവത്കരണം സാധ്യമാക്കുന്നത്, ഉള്‍പ്പെടുത്തലിന്റെയും പുറന്തള്ളലിന്റെയും യുക്തികളെ നിരന്തരം ചോദ്യംചെയ്യുന്ന സമരസംഘങ്ങളുടെ ആവിര്‍ഭാവമാണ്. അത്തരം സമരസംഘങ്ങള്‍ മുതലാളിത്തത്തിന്റെ വികസന സങ്കല്‍പത്തെയും മുതലാളിത്തം പ്രതിനിധാനംചെയ്യുന്ന സ്വാതന്ത്ര്യവാദത്തെയും ഒരേസമയം ആക്രമിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ വികസനസങ്കല്‍പത്തെയും മുതലാളിത്തം പ്രതിനിധാനംചെയ്യുന്ന സ്വാതന്ത്ര്യവാദത്തെയും ഒരേസമയം ആക്രമിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ ഫ്യൂഡല്‍ വിരുദ്ധ സമരകാലത്തെ പ്രത്യയശാസ്ത്ര ആയുധങ്ങളില്‍നിന്നാണ് വികസനാനന്തര സമൂഹം സ്വന്തം മുദ്രാവാക്യങ്ങള്‍ കണ്ടെത്തുന്നത് എന്നത് യാദൃച്ഛികമല്ല. വര്‍ഗവിശകലനവാദത്തിന്റെ കേന്ദ്ര പ്രമേയം മുതലാളിത്തത്തിന്റെ മുഖമുദ്രയായി കാണുന്നത് അധ്വാന-മൂലധന വൈരുധ്യമാണ്.

വികസനാനന്തര സമൂഹത്തിലെ സമരസംഘങ്ങള്‍ ഊന്നുന്നത് വര്‍ഗവൈരുധ്യത്തിലല്ല. അത് വര്‍ഗവൈരുധ്യങ്ങള്‍ അപ്രധാനമായതുകൊണ്ടല്ല. മറിച്ച്, വര്‍ഗവൈരുധ്യങ്ങളെ അതിനിര്‍ണയിക്കുന്ന രാഷ്ട്രീയ പ്രക്രിയകള്‍ മുതലാളിത്തത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട് എന്നതിനാലാണ്. ‘വികസനം’, ‘പുരോഗതി’, ‘സ്വാതന്ത്ര്യം’ ‘പൗരത്വം’ തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ഗവൈരുധ്യങ്ങള്‍ക്ക് ഉപരിയായോ സമാന്തരമായോ ഉയര്‍ന്നുവരുന്നത് മുതലാളിത്തത്തിന്റെ ഫ്യൂഡല്‍ വിരുദ്ധ സമരകാലത്തെ രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനംകൂടി ആയിട്ടാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും പൗരത്വവും മുതലാളിത്തത്തിന്റെ ആവിര്‍ഭാവവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രപ്രതിഭാസങ്ങള്‍കൂടിയാണ്. മുതലാളിത്തത്തിന് ഇനിയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ രാഷ്ട്രീയത്തെയാണ് വികസനാനന്തരസമൂഹം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വര്‍ഗരാഷ്ട്രീയം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എംപോലെയുള്ള സ്റ്റാലിനിസ്റ്റ് പ്രസ്ഥാനങ്ങളും ക്ലോസറ്റ് സ്റ്റാലിനിസ്റ്റുകളായ അവരുടെ ബുദ്ധിജീവികളും ഈ യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ തയാറാവുന്നില്ല.

എന്നാല്‍, കേരളത്തിലെ രാഷ്ട്രീയ സമരമുഖം വര്‍ഗാടിസ്ഥാനത്തിലല്ല എന്നും അത് വികസനാനന്തര ഘട്ടത്തിലേക്ക് കടന്നിരിക്കയാണെന്നും കേരളത്തിലെ ഏറ്റവും വലിയ സ്റ്റാലിനിസ്റ്റ് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടിവന്നത് വിസ്മയകരമായ കാഴ്ചയായിരുന്നു. പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരങ്ങള്‍ എന്നത് ഒരു മിഥ്യയാണെന്ന് മനസ്സിലാക്കിയ പഴയ പോളിറ്റ്ബ്യൂറോ അംഗം അച്യുതാനന്ദന്‍ നവ സാമൂഹിക സമരങ്ങളുടെ പോര്‍മുഖത്തേക്ക് പ്രതിപക്ഷനേതാവെന്നനിലയില്‍ കടന്നുവന്നത് യാദൃച്ഛികമായിരുന്നില്ല. എന്നാല്‍, അത്തരം സമരങ്ങളെ നയിക്കാനോ അവയുമായി പൂര്‍ണമായും സമരസപ്പെടാനോ കഴിയുന്ന രാഷ്ട്രീയമായിരുന്നില്ല അച്യുതാനന്ദന്‍േറത്. അതുകൊണ്ടുതന്നെ അദ്ദേഹം വന്നതും പോയതും ആ സമരങ്ങളെ ശക്തിപ്പെടുത്തുകയോ തളര്‍ത്തുകയോ ചെയ്തില്ല. അദ്ദേഹം പിന്‍വാങ്ങിയതിനുശേഷവും ആ സമരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുകയും അച്യുതാനന്ദന് സ്വന്തം പൊലീസിനെ ഉപയോഗിച്ച് പലപ്പോഴും ആ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ടിവരുകയും ചെയ്തു എന്നത് കേരളത്തിലെ വികസനാനന്തര രാഷ്ട്രീയം ആശയപരമായും ഭൗതികമായും ദൃഢീകരിക്കപ്പെട്ടതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. കേരളത്തിലെ വികസനാനന്തര രാഷ്ട്രീയം അച്യുതാനന്ദന്മാരുടെ നേതൃത്വം കാത്തുകിടക്കുന്നില്ല. അവര്‍ക്ക് വരുകയോ പോവുകയോ ചെയ്യാം.

ഇതുമാത്രമല്ല, ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടത്. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ പിന്തുണക്കുന്നണ്ടോ ഇല്ലയോ എന്നത് വികസനാനന്തര രാഷ്ട്രീയത്തിന് അത്ര പ്രധാനപ്പെട്ട ഒരു വിഷയമല്ല എന്നതാണ്. ഇന്നത്തെ വികസനാനന്തര രാഷ്ട്രീയം രൂപപ്പെടുന്നതിന് സഹായകമായ ആദ്യകാല നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. വികസനാനന്തര രാഷ്ട്രീയത്തോട് അതിന്റെ ആവിര്‍ഭാവകാലമായ എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും രാഷ്ട്രീയാഭിമുഖ്യം കാട്ടിയത് സി.ആര്‍.സി.സി.പി.ഐ (എം.എല്‍) എന്ന മാവോയിസ്റ്റ് സംഘടനയായിരുന്നു. അന്ന് ഈ സമരങ്ങളുടെ മുന്നണിയിലും നേതൃത്വത്തിലും നിരവധി മാവോയിസ്റ്റ് നേതാക്കള്‍ കടന്നുവന്നിട്ടുണ്ട്. ഈ പ്രസ്ഥാനങ്ങളെ മര്‍ദിച്ചൊതുക്കാന്‍ നായനാര്‍, കരുണാകരന്‍ തുടങ്ങിയ മുഖ്യമന്ത്രിമാര്‍ മറയാക്കിയത് ഈ ‘മാവോയിസ്റ്റ്’ ബന്ധമായിരുന്നു. അതിനുശേഷമാണ് അച്യുതാനന്ദന്‍ എന്ന ഇന്നത്തെ മാധ്യമപ്രതിഭാസത്തെ സൃഷ്ടിച്ച സി.പി.എമ്മിലെ ഇടതു തീവ്രവാദ വിഭാഗത്തിന്റെ വികസനാനന്തര രാഷ്ട്രീയവുമായുള്ള മുന്നണി ഉണ്ടായത്. ഈ കാലഘട്ടത്തിലാണ് അച്യുതാനന്ദന് ‘വികസന വിരോധി’ എന്ന വിളിപ്പേര് വീഴുന്നത് എന്നത് വിസ്മരിക്കാനാവില്ല. 2003നുശേഷം രൂപംകൊണ്ട ജമാഅത്തെ ഇസ്‌ലാമിയുടെ കേരളഘടകവുമായി ബന്ധപ്പെട്ട സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഈ രാഷ്ട്രീയവുമായി ബന്ധപ്പെടുമ്പോഴും വികസനാനന്തര രാഷ്ട്രീയത്തെ മതതീവ്രവാദമായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഞാന്‍ സൂചിപ്പിച്ച രണ്ട് മുന്‍കാലാനുഭവങ്ങളുടെ തുടര്‍ച്ചമാത്രമാണ്. കേരളത്തിലെ വികസനാനന്തര രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ ദലിത്- ആദിവാസി സമരങ്ങളും മത്സ്യത്തൊഴിലാളി സമരങ്ങളും പരിസ്ഥിതി സമരങ്ങളും സ്ത്രീ വിമോചന സമരങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ലൈംഗികത്തൊഴിലാളികളുടെയും സമരങ്ങളും ഇഴചേര്‍ന്നിട്ടുണ്ട്. ഇതിന്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും അവയുമായി ബന്ധപ്പെടാറുമുണ്ട്. വികസനാനന്തര രാഷ്ട്രീയത്തിന് ജനാധിപത്യത്തിന്റെയും പൗരത്വത്തിന്റെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തുക എന്ന അജണ്ടയാണുള്ളത്. മറ്റാരുടെയും അജണ്ടക്ക് കീഴ്‌പ്പെടുന്നതോ, അവക്ക് മാറ്റിമറിക്കാവുന്നതോ അല്ല അതിന്റെ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തോടൊപ്പം വായിക്കേണ്ടതാണ് ഭരണകൂടത്തിന്റെയും സി.പി.എം-ശിവസേന സഖ്യത്തിന്റെയും ആക്രമണത്തെ ശക്തമായി ചെറുത്തുനില്‍ക്കുന്ന ഡി.എച്ച്.ആര്‍.എം എന്ന ദലിത്‌സംഘടനയുടെ സമരം. ഇത്രയും ക്രൂരമായ ഒരാക്രമണം കേരളത്തില്‍ മാവോയിസ്റ്റുകള്‍പോലും നേരിട്ടിട്ടില്ല. പുറന്തള്ളപ്പെടലിന്റെ പ്രത്യയശാസ്ത്രത്തെ ചോദ്യംചെയ്യുന്ന ഈ സമരം പൗരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അജണ്ടയാണ് ആത്യന്തികമായി മുന്നോട്ടുവെക്കുന്നത്. അതുപോലെ കേരളത്തിലെ അന്യ-സംസ്ഥാന തൊഴിലാളികളെ രാഷ്ട്രീയമായും നിയമപരമായും സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനം ഇനിയും രൂപംകൊണ്ടിട്ടില്ല. അത്തരമൊരു സംഘടനയുടെ രൂപവത്കരണം, വ്യവസ്ഥാപിത തൊഴിലാളി യൂനിയനുകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ആക്രമണങ്ങളെയും പുറന്തള്ളലിനെയും നേരിടാനും പൗരത്വത്തിന്റെ മുദ്രാവാക്യം ഉയര്‍ത്താനും ഉള്ളതായിരിക്കണം.

ജനാവലിയുടെ രാഷ്ട്രീയം

ആഗോള മുതലാളിത്തത്തിന്റെ സാമൂഹിക-സാമ്പത്തിക ക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന സമരങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന മുഖമാണുള്ളത്. അതിലൊന്നിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ജനാവലിയുടെ രാഷ്ട്രീയത്തെ (multitude)ക്കുറിച്ച ചര്‍ച്ചകള്‍. ഇതേക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം മുതല്‍ നെഗ്രിയുടെയും ഹാര്‍ട്ടിന്റെയും പുസ്തകങ്ങള്‍വരെ വായിച്ചുനോക്കി ഇതേക്കുറിച്ച് കൂടുതല്‍ അറിയാവുന്നതാണ്. ‘ഭരണകൂടവും സിവില്‍ സമൂഹവും -വിവര സാങ്കേതിക യുഗത്തില്‍’ എന്നൊരു കോഴ്‌സ് ഞാന്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ ഒരു വിദ്യാര്‍ഥിനി മൂല്യനിര്‍ണയത്തിനായി സമര്‍പ്പിച്ച പ്രബന്ധം ല്യോതാര്‍ഡിന്റെ ‘ഡിഫറന്‍ഡ്’ (differend) എന്ന സങ്കല്‍പത്തെ ജനാവലി എന്ന സങ്കല്‍പവുമായി ചേര്‍ത്ത് പരിശോധിക്കുന്നതാണ്. ലോകമെമ്പാടും വിദ്യാര്‍ഥികളും ഗവേഷകരും എന്‍.ജി.ഒ വിദഗ്ധരും ആക്ടിവിസ്റ്റുകളുമെല്ലാം രാഷ്ട്രീയ- സൈദ്ധാന്തിക സങ്കല്‍പങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദെറീദയുടെ ഡിഫെറാന്‍സ്, ദെല്യൂസിന്റെ അസംബ്ലേജ് തുടങ്ങി നിരവധി രാഷ്ട്രീയ- സൈദ്ധാന്തിക പരികല്‍പനങ്ങളെക്കുറിച്ച് ആഴമുള്ള അന്വേഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ‘ജനാവലി’ എന്ന സങ്കല്‍പത്തെക്കുറിച്ച് കേരളീയ സാഹചര്യത്തില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇവിടെ സജീവമായിട്ടുള്ള വികസനാനന്തര രാഷ്ട്രീയത്തിന്റെ സന്ദര്‍ഭത്തില്‍നിന്ന് അതിനെ അടര്‍ത്തിമാറ്റി കാണാനാവില്ല.

‘ജനാവലി’ക്ക് ചിട്ടയായ വര്‍ഗസമരത്തിന്‍േറതല്ലാത്ത താളവും സംഗീതവുമാണ്. ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ‘ജനാവലി’യെ ഭയക്കണമെന്നും ഭയക്കുന്നുണ്ടെന്നും ആദ്യം മാക്യവല്ലിയും ഇപ്പോള്‍ നെഗ്രിയും ഹാര്‍ട്ടും പറയുന്നതും വെറുതേയല്ല. എന്നാല്‍, ജനാവലിയില്‍ മുതലാളിത്ത വ്യക്തിവാദത്തിനെതിരായ ആത്യന്തിക രാഷ്ട്രീയവും മുതലാളിത്ത വിരുദ്ധമായ ബഹുവര്‍ഗ മുന്നണിയും കാണുന്നത് ഹേതുവാദപരമായ (teleological) സമീപനമാണ്.
സമീപകാല ചരിത്രത്തില്‍ ജനാവലികള്‍ ഉണ്ടാവുന്നത് സിയാറ്റിലിലെ ലോക വ്യാപാര സംഘടനയുടെ മിനിസ്റ്റീരിയലിനെതിരെ നടന്ന കൂട്ടായ്മയില്‍ മാത്രമല്ല. 1989ല്‍ ബര്‍ലിന്‍ മതില്‍ തകര്‍ന്നത് ഒരു ‘ജനാവലി’യുടെ മുന്നേറ്റത്തിലാണ്. അതേവര്‍ഷം ജൂണില്‍ ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ ഉയര്‍ന്നുവന്ന ‘ജനാവലി’യെയാണ് വര്‍ഗസമരം ഗാനമേളയല്ലെന്നറിയാവുന്ന ചൈനീസ് ഭരണാധികാരികള്‍ കൂട്ടക്കൊലചെയ്തത്. 1991ല്‍ സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവിനെ വീട്ടുതടങ്കലിലാക്കി അധികാരം പിടിച്ചെടുത്ത സ്റ്റാലിനിസ്റ്റ് നേതാവ് യാനയേവിനെ മൂന്ന് ദിവസത്തിനുള്ളില്‍ അധികാരഭ്രഷ്ടനാക്കിയതും ‘വൈറ്റ് ഹൗസി’നു മുന്നില്‍ തടിച്ചുകൂടിയ ജനാവലി ആയിരുന്നു. തന്നെ പുറത്താക്കുന്നത് ‘ഭരണഘടനാ’ വിരുദ്ധമാണെന്ന് പുലമ്പിയ ചെഷ്യസ്‌ക്യൂവിനെ പരിഹസിച്ച് വിരല്‍ചൂണ്ടിനിന്നതും റുമേനിയയിലെ ‘ജനാവലി’ ആയിരുന്നു. 2001ല്‍ ഫിലിപ്പീന്‍സ് പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയ ‘ജനാവലി’യാണ് ജോസഫ് എസ്ട്രാഡോ എന്ന സ്വേച്ഛാധിപതിയെ രാജ്യത്തുനിന്ന് തുരത്തിയത്. ‘ജനാവലി’ മാനിലയില്‍ തടിച്ചുകൂടുന്നതിന് എസ്.എം.എസ് സന്ദേശങ്ങളും കാരണമായി എന്നതിനാല്‍ എസ്ട്രാഡോതന്നെ പിന്നീട് ഇതിനെ ‘coup de text’ എന്ന് വിളിച്ചു. മുല്ലപ്പൂവിപ്ലവത്തിന് ഫേസ്ബുക് കാരണമായി എന്നുപറയുന്നവര്‍, എസ്ട്രാഡോക്ക് എതിരെ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും ടിയാനെന്‍മെന്‍ ചത്വരത്തിലെ വിദ്യാര്‍ഥികള്‍ ഫാക്‌സ് ഉപയോഗിച്ചതും മറന്നുപോവരുത്. സാങ്കേതിക വിദ്യയും വിപ്ലവവും തമ്മിലുള്ള ബന്ധം കാര്യകാരണബന്ധമാവണമെന്നില്ല.

‘ജനാവലി’ എന്നത് പ്രതിരോധത്തിന്റെ ഒരു മുഖംമാത്രമാണ്. അതിനുപിന്നില്‍ ഒട്ടനവധി രാഷ്ട്രീയ ധാരകളുണ്ട്. എല്ലാ ജനാവലികളെയും ഒരേ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സൈദ്ധാന്തികവത്കരിക്കാനുള്ള ശ്രമങ്ങള്‍ സമഗ്രവത്കരണത്തിനുള്ള ശ്രമംകൂടിയാണ്. അപകടകരമായ ഒരു രാഷ്ട്രീയം അതിന്റെ അടിയിലുണ്ട്. എല്ലാ ‘ജനാവലി’കള്‍ക്കും ബാധകമായ ഒരു പൊതുരാഷ്ട്രീയമുണ്ടെന്നത് ലിബറലുകളും ക്ലോസറ്റ് സ്റ്റാലിനിസ്റ്റുകളും പങ്കുവെക്കുന്ന മിഥ്യാധാരണയാണ്. ലിബറല്‍ രാഷ്ട്രീയത്തിനുവേണ്ടിയോ യാഥാസ്ഥിതിക മാര്‍ക്‌സിസത്തിനുവേണ്ടിയോ ഈ പ്രതിഭാസത്തെ സ്വാംശീകരിക്കാനുള്ള ചരിത്രശൂന്യമായ അനുഭവവാദമാണത്. രാഷ്ട്രീയമായും ദാര്‍ശനികമായും പരാജയപ്പെടുന്ന യാഥാസ്ഥിതിക സമീപനത്തിന്റെ പാപ്പരത്വം തുറന്നുകാട്ടുന്നതാണ് ഇത്തരം അവസരവാദപരമായ സ്വാംശീകരണ സമീപനങ്ങള്‍. ‘ജനാവലി’ എന്ന സങ്കല്‍പത്തിന് മാര്‍ക്‌സിസവുമായോ ലിബറലിസവുമായോ ഉള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. എന്നാല്‍, സാന്ദര്‍ഭികമായ അപഗ്രഥനങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ‘എല്ലാ ജനാവലി’കള്‍ക്കും പൊതുവായി വര്‍ഗ ഐക്യത്തിന്റെയോ

വ്യക്തിസ്വാതന്ത്ര്യവാഞ്ഛയുടെയോ സത്താപരമായ ഉള്ളടക്കം ആരോപിക്കുന്നത് സ്വീകരിക്കാനാവില്ല.
കേരളത്തിലെ വികസനാനന്തര സമൂഹത്തിന് തീര്‍ച്ചയായും പരിശോധിക്കേണ്ട പ്രശ്‌നങ്ങള്‍ ജനാവലിയുടെ രാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നവ സാമൂഹികതയുടെ കൊടി ഉയര്‍ത്തുന്ന നൂറുകണക്കിന് സമരങ്ങളുണ്ട്.
കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളില്‍ കീഴാള വിഭാഗങ്ങളും പാര്‍ശ്വവത്കൃത സമൂഹങ്ങളും ഉയര്‍ത്തിയിട്ടുള്ള സമര മുദ്രാവാക്യങ്ങള്‍, അവയുടെ സൂക്ഷ്മമായ ജൈവ രാഷ്ട്രീയത്തിന്റെ അടിസ്ഥാനങ്ങള്‍, അവയുടെ അധികാര വിരുദ്ധ- മുതലാളിത്ത വിരുദ്ധ സന്ദര്‍ഭങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ജനാവലിയുടെ രാഷ്ട്രീയത്തിന്റെ മാത്രം ചട്ടക്കൂടില്‍ വിശദീകരിക്കാന്‍ കഴിയുന്നതല്ല. കേരളത്തിലെ വികസനാനന്തര സമൂഹത്തിന്റെ പ്രതിരോധസമരങ്ങള്‍ ഒരര്‍ഥത്തില്‍ ജനാവലിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സക്രിയമായ വിമര്‍ശംകൂടിയാണ്. ‘ജനാവലി’ എന്നത് ഇപ്പോള്‍ ഒരു കേരളീയ യാഥാര്‍ഥ്യമല്ല. എന്നാല്‍, ആശയങ്ങളുടെ ഭൗതികത കേവലമായ ഭൗതിക സാന്നിധ്യത്തിലല്ല എന്നതിനാല്‍, ജനകീയ സമരങ്ങള്‍ ഈ സാധ്യത പൂര്‍ണമായും തള്ളിക്കളയും എന്നു തോന്നുന്നില്ല.

തെരഞ്ഞെടുപ്പും കേരളത്തിലെ
രാഷ്ട്രീയ മുന്നേറ്റങ്ങളും

ഇന്ന് കേരളത്തില്‍ രൂപംകൊണ്ടിട്ടുള്ള വികസനാനന്തര രാഷ്ട്രീയം അതിന്റെ ദാര്‍ശനിക-ജ്ഞാനസിദ്ധാന്ത അടിത്തറ പ്രായോഗിക രാഷ്ട്രീയവുമായി കണ്ണിചേര്‍ക്കുന്ന ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വികസനം എന്ന കപടമുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഇരുമുന്നണികള്‍ക്കും കേരളത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ഇനി സാധ്യമാവണമെന്നില്ല.

തുനീഷ്യയിലും ഈജിപ്തിലും സംഭവിച്ചതുപോലെയുള്ള പ്രക്ഷോഭങ്ങള്‍ കേരളത്തിലും ഇന്ത്യയിലും സംഭവിക്കുമോ എന്നത് രാഷ്ട്രീയമായി ഉയര്‍ത്തേണ്ട ചോദ്യമല്ല. എവിടെ എന്തു സമരമാണ് സംഭവിക്കുക എന്ന് പ്രവചിക്കുന്നത് അപ്രസക്തമാണ്. എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ മൂന്നു ദശകങ്ങളായി ഉയര്‍ന്നുവന്നതും ശക്തിപ്പെട്ടതുമായ ധാരയാണ് വികസനാനന്തര രാഷ്ട്രീയത്തിന്‍േറത് എന്നത് രണ്ടു മുന്നണികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കിനാലൂരിലെ സമരം ശക്തമായപ്പോള്‍ ആ സമരത്തിനുനേരെ വെടിയുതിര്‍ക്കാന്‍ തീരുമാനമുണ്ടായിരുന്നു എന്നും ദല്‍ഹിയില്‍ ആയിരുന്ന അച്യുതാനന്ദന്‍ കര്‍ശന നിര്‍ദേശം നല്‍കിയതുകൊണ്ടാണ് പൊലീസ് അതിക്രമം ഉണ്ടാവാതിരുന്നതെന്നും പറഞ്ഞുകേട്ടു. ഇത് ശരിയാണോ എന്ന് എനിക്കറിയില്ല. ഊഹാപോഹമാവാം. സത്യമാവാം. ‘ഗോസിപ്പും’ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരിക്കാം.

പക്ഷേ, ഒരു വ്യവസായ മന്ത്രി വെടിയുതിര്‍ക്കുമ്പോള്‍ പിരിഞ്ഞുപോവുകയും ഒരു മുഖ്യമന്ത്രി തലോടുമ്പോള്‍ കോള്‍മയിര്‍കൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയമല്ല, കേരളത്തിലെ വികസനാനന്തര സമൂഹത്തിന്‍േറത്. അതിന്റെ കൂടുതല്‍ ശക്തമായ മുന്നേറ്റങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിനുശേഷം കേരളം സാക്ഷ്യംവഹിക്കും എന്നത് പ്രവചനമല്ല, യാഥാര്‍ഥ്യത്തിന്റെ വിശകലനമാണ്.

Categories
Malayalam Articles

ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ തിരിച്ചു വരവ്‌

ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ തിരിച്ചു വരവ്‌

ഡോ. ടി. ടി. ശ്രീകുമാര്‍ (പാഠഭേദം, ജൂലൈ 2010 ) .

കേരളത്തിലെ ന്യൂനപക്ഷ രാഷ്‌ട്രീയം ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസ തകര്‍ച്ചയെ നേരിടുകയാണിന്ന്‌. പി.ഡി.പിയാകട്ടെ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗോ ഇന്ത്യന്‍ നാഷണല്‍ ലീഗോ ആവട്ടെ, ജമാ അത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ ആവട്ടെ, ക്രിസ്‌ത്യന്‍ സംഘടനകളാകട്ടെ, എന്തിന്‌ കേരളാ കോണ്‍ഗ്രസ്സുകാര്‍ പോലുമാവട്ടെ, ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ ഏതു രൂപത്തിനും കേരളത്തിലിന്ന്‌ പ്രതിരോധത്തിന്റെ പകച്ച ഭാഷയില്‍ മാത്രമേ സംസാരിക്കാന്‍ കഴിയുന്നുള്ളൂ. ആക്രമണങ്ങളില്‍ പതറിയും പ്രതിരോധങ്ങളില്‍ പിഴച്ചും ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ അടി തെറ്റുമ്പോള്‍, ഭൂരിപക്ഷ മത രാഷ്‌ട്രീയത്തിന്റെ വിപത്തുകളെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പോലും അപ്രത്യക്ഷമായിരിക്കുന്നു.

ഭൂരിപക്ഷ മത രാഷ്‌ട്രീയം സ്വാഭാവികവും ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ ഏതു രൂപവും വര്‍ഗീയവുമായി മുദ്ര കുത്തപ്പെടുന്ന ഈ സാഹചര്യം കേരള രാഷ്‌ട്രീയത്തിലെ മറ്റൊരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നുണ്ട്‌ എന്നത്‌ ഒരു നടുക്കത്തോടെയാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പും ഐ.എന്‍.എല്ലും ഇടതു മുന്നണി വിട്ടു പോകുന്നതും പി.ഡി.പി നേതാവ്‌ മഅ്‌ദനി വീണ്ടുമൊരു ഗൂഢാലോചന കേസില്‍ പ്രതിയാവുന്നതും മറ്റൊരു കാലത്തെ ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ തനിയാവര്‍ത്തനമാവുന്നില്ലേ എന്ന്‌ സംശയിക്കുകയാണ്‌ ഞാന്‍.

ഐ.എന്‍.എല്ലിന്റെ പഴയ രൂപമായ അഖിലേന്ത്യാ മുസ്ലീംലീഗും ഇതേ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പും ഇടതു മുന്നണിയില്‍ നിന്നു പുറത്താക്കപ്പെടുകയും ഐ.എസ്‌.എസ്‌ രൂപീകരിച്ചതിന്റെ പേരില്‍ അബ്‌ദുള്‍ നാസര്‍ മഅ്‌ദനിയെ ഒറ്റപ്പെടുത്തുകയും ചെയ്‌ത എണ്‍പതുകളുടെ ഓര്‍മപ്പെടുത്തലാവുന്നുണ്ട്‌ ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്ന രാഷ്‌ട്രീയ ധ്രുവീകരണമെന്നത്‌ ശ്രദ്ധേയമായ ഒരു വസ്‌തുത തന്നെയാണ്‌. ഈ പുതിയ രാഷ്‌ട്രീയ ധ്രുവീകരണത്തിന്റെ ഫലമെന്താവും എന്നാലോചിക്കുന്നതിനു മുന്‍പ്‌ എണ്‍പതുകളിലെ ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയം കേരളത്തിന്‌ സമ്മാനിച്ചതെന്ത്‌ എന്ന്‌ ആലോചിക്കുന്നത്‌ നന്നായിരിക്കും.

കേരളത്തിലെ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ, വിശേഷിച്ചും ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മത രാഷ്‌ട്രീയത്തിന്റെ വളര്‍ച്ചയും സ്വാധീനവും വെളിവാക്കുന്നതിന്‌ കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു ലഭിക്കുന്ന വോട്ടുകള്‍ നോക്കുന്നതു മതിയാവില്ല എന്ന്‌ നമുക്കറിയാം. ഇക്കാര്യത്തെ കുറിച്ച്‌ ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ സംജാതമായിട്ടുള്ള പുതിയ പശ്ചാത്തലത്തില്‍ അത്തരം കണക്കുകള്‍ തീരെ അപ്രസക്തമല്ല താനും. എന്നാല്‍ ഈ സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുന്നതിന്‌ മുന്‍പ്‌ എണ്‍പതുകളിലെ ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ ഉള്ളടക്കമെന്തായിരുന്നു എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിലാദ്യമായി ന്യൂനപക്ഷ വര്‍ഗീയത എന്ന ആശയം ശക്തമായി ഉന്നയിക്കപ്പെടുന്നത്‌ എണ്‍പതുകളിലാണ്‌. ഷബാനുബീഗം കേസിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം വ്യക്തി നിയമത്തിനെതിരെ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ ആരംഭിച്ച ആക്രമണത്തോടെയായിരുന്നു ഈ പ്രക്രിയ ആരംഭിച്ചത്‌.

മുസ്ലീം വ്യക്തി നിയമത്തോട്‌ വിദ്വേഷ പൂര്‍ണമായ നിലപാടെടുക്കാനും ഏകീകൃത സിവില്‍ കോഡെന്ന ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മത രാഷ്‌ട്രീയത്തിന്റെ ആവശ്യം അംഗീകരിക്കാനും ഇടതു മുന്നണിയിലെ ഘടക കക്ഷിയായിരുന്ന, അതായത്‌ കോണ്‍ഗ്രസ്‌ മുന്നണിക്കൊപ്പം പോലുമല്ലാത്ത, വര്‍ഷങ്ങളായി ഇടതുപക്ഷത്തു നിലയുറപ്പിച്ചിരുന്ന അഖിലേന്ത്യാ മുസ്ലീം ലീഗ്‌ വിസമ്മതിച്ചു എന്നത്‌ മുന്നണിയില്‍ നിന്നുതന്നെ അവര്‍ക്ക്‌ പുറത്തേക്കുള്ള വഴി തുറന്നു. ‘ന്യൂനപക്ഷ വര്‍ഗീയത’യുള്ള പ്രസ്ഥാനമാണ്‌ അഖിലേന്ത്യാ ലീഗ്‌ എന്നതു കൊണ്ടാണ്‌ അവര്‍ ഏകീകൃത സിവില്‍ കോഡെന്ന മുദ്രാവാക്യം അംഗീകരിക്കാത്തതെന്നായിരുന്നു ഇ.എം.എസ്സിന്റെ പക്ഷം.

അക്കാലത്തുണ്ടായ നിലക്കല്‍ പള്ളി പ്രശ്‌നം ഇതോടൊപ്പം ചേര്‍ത്തുവെച്ച ഇം.എം.എസ്‌, കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിനേയും ഇടതു മുന്നണിയില്‍നിന്ന്‌ പുറത്താക്കുന്നതിന്‌ ചരടു വലിച്ചു. കേരളാ കോണ്‍ഗ്രസ്സും അഖിലേന്ത്യാ മുസ്ലീം ലീഗുമില്ലാത്ത ഇടതു മുന്നണി, മതേതര കക്ഷികളുടെ മുന്നണിയാണെന്ന പ്രഖ്യാപനമായിരുന്നു ഇ.എം.എസ്സിന്റേത്‌. ഇതോടെ കേരളത്തില്‍ രാഷ്‌ട്രീയമായി ഒറ്റപ്പെട്ട ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്‌ ഐക്യ ജനാധിപത്യ മുന്നണിയിലെ നിശബ്‌ദ സാന്നിദ്ധ്യമാവേണ്ടി വന്നു.

ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മത രാഷ്‌ട്രീയത്തിനെ ചെറുക്കാനുള്ള പ്രധാന ന്യൂനപക്ഷ രാഷ്‌ട്രീയ കക്ഷികളുടെ അവകാശത്തെ വര്‍ഗീയതയായി ചിത്രീകരിച്ച്‌ നിശബ്‌ദമാക്കുന്നതില്‍ ഇ.എം.എസ്‌ വിജയിച്ച രാഷ്‌ട്രീയ സന്ദര്‍ഭത്തിലാണ്‌ അബ്‌ദുള്‍ നാസര്‍ മഅ്‌ദനിയുടെ ഐ.എസ്സ്‌.എസ്സും മറ്റും രൂപം കൊള്ളുന്നത്‌. മത മൗലിക വാദത്തെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ ഇ.എം.എസ്‌ നടത്തിയ സൈദ്ധാന്തിക ന്യൂനീകരണങ്ങളാവട്ടെ, ന്യൂനപക്ഷ വര്‍ഗീയതയെന്ന ആശയത്തിന്‌ കേരള സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നേടി കൊടുക്കുകയാണുണ്ടായത്‌.

എന്തായിരുന്നു എണ്‍പതുകളിലെ ഈ ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രത്യാഘാതമെന്നത്‌ പരിശോധിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയം മൃദു ഹിന്ദുത്വമെന്നും ഹിന്ദു വോട്ടുകള്‍ ലക്ഷ്യമാക്കിയുള്ളതെന്നും വിശദീകരിക്കുന്നതു കൊണ്ടു മാത്രം ഈ പ്രശ്‌നത്തിന്റെ മുഴുവന്‍ ചിത്രവും നമുക്ക്‌ ലഭിക്കുന്നില്ല. കേരളത്തില്‍ തീവ്ര ഹിന്ദു വലതുപക്ഷത്തിന്റെ വളര്‍ച്ചക്ക്‌ ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയം എന്തു സംഭാവനയാണ്‌ നല്‍കിയതെന്നതാണ്‌ ഇവിടെ ഉന്നയിക്കേണ്ട കാതലായ ചോദ്യം.

1971ല്‍ കേരളത്തില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, പിന്നീട്‌ ബി.ജെ.പി ആയി മാറിയ ഭാരതീയ ജനസംഘം മൂന്ന്‌ സീറ്റുകളിലാണ്‌ മത്സരിച്ചിരുന്നത്‌. അന്നവര്‍ക്ക്‌ ലഭിച്ചത്‌ 1.4 ശതമാനം വോട്ടുകളായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷം കേരളത്തിലുണ്ടായ അനുകൂല സാഹചര്യത്തില്‍ ആര്‍.എസ്‌.എസ്സും ജനസംഘവും കേരളത്തില്‍ സജീവമായതിനു ശേഷമാണ്‌ എണ്‍പതുകളുടെ തുടക്കത്തില്‍ ബി.ജെ.പി കടന്നു വരുന്നത്‌. എന്നാല്‍ 1984ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സ്ഥാനങ്ങളില്‍ കേരളത്തില്‍ മത്സരിച്ച ബി.ജെ.പിക്ക്‌ 1971ലേതില്‍ നിന്ന്‌ കാര്യമായ യാതൊരു നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1984ല്‍ അവര്‍ക്ക്‌ ലഭിച്ചത്‌ കേവലം 1.75 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു എന്നതില്‍നിന്ന്‌ ഈ വസ്‌തുത നമുക്ക്‌ വ്യക്തമാകും.

ഈ സന്ദര്‍ഭത്തിലാണ്‌ ഇം.എം.എസ്സിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയം, ഐ.എന്‍.എല്ലിനേയും കേരളാ കോണ്‍ഗ്രസ്സിനേയും പോലും മുന്നണിയില്‍നിന്നും, അവരെ അനുകൂലിച്ച എം.വി.രാഘവനെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കി കൊണ്ടും, കീഴടങ്ങിയ ഇ.കെ.നായനാരെ പോലുള്ളവരെ ശാസിച്ചടക്കി കൊണ്ടും കേരളത്തില്‍ പ്രാമുഖ്യം നേടുന്നത്‌. തുടര്‍ന്നു നടന്ന 1989ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എല്ലാ സീറ്റുകളിലും മത്സരിക്കുകയും 4.61 ശതമാനം വോട്ടു നേടി തങ്ങള്‍ ഒരു ഗണനീയ സാന്നിദ്ധ്യമാണെന്ന്‌ തെളിയിക്കുകയും ചെയ്‌തു. തുടര്‍ന്നു നടന്ന എല്ലാ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട്‌ ശതമാനം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതാണ്‌ നാം കാണുന്നത്‌.

1999ല്‍ ചെറിയൊരു ഇടിവുണ്ടായെങ്കിലും ഇത്‌ ഒരു അപവാദം മാത്രമായിരുന്നു. 1991ല്‍ 4.61, 1996ല്‍ 5.61, 1998ല്‍ 8.02, 1999ല്‍ 6.56, 2004ല്‍ 10.38 എന്നിങ്ങനെ ബി.ജെ.പിയുടെ വോട്ടു നില കേരളത്തില്‍ വളരാന്‍ അനുകൂലമായ പ്രത്യയ ശാസ്‌ത്രപരമായ സാഹചര്യം സൃഷ്‌ടിക്കുന്നതില്‍ ഇം.എം.എസും ഇടതുപക്ഷവും മുന്നോട്ടു വെച്ച ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയം ചെറുതല്ലാത്ത പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. മാത്രമല്ല, ഈ സ്ഥിതിവിവര കണക്കുകള്‍ സംസ്ഥാന തലത്തില്‍ മാത്രമല്ല, നിയോജക മണ്ഡലങ്ങളുടെ തലത്തില്‍ നോക്കിയാലും ഇതേ പ്രവണത തന്നെയാണ്‌ കാണുന്നത്‌. രണ്ടു മുതല്‍ എട്ടു ശതമാനം വരെ മാത്രം വോട്ടുകള്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ 1989ല്‍ ലഭിച്ച ബി.ജെ.പിക്ക്‌ 2004 ആവുമ്പോഴേക്കും ലഭിക്കുന്നത്‌ ആറു മുതല്‍ മുപ്പതു ശതമാനംവരെ വോട്ടുകളാണ്‌.

ഇന്നു വീണ്ടും കേരളത്തില്‍ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ പുതിയ കത്തിമുനയാവുകയാണ്‌. എല്ലാവരും എപ്പോഴും ഉദ്ധരിക്കുന്നതാണ്‌ ഹേഗലിന്റെ പ്രശസ്‌തമായ ഒരു വാചകത്തിന്‌ മാര്‍ക്‌സ്‌ ചേര്‍ത്ത അനുബന്ധം. വ്യക്തികളും സംഭവങ്ങളും ചരിത്രത്തില്‍ രണ്ടു തവണ ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞതിനോട്‌ മാര്‍ക്‌സ്‌ ചേര്‍ത്തു വച്ചത്‌ ‘ആദ്യം ദുരന്തമായി, പിന്നീട്‌ പ്രഹസനമായി’ എന്നാണ്‌. ഇം.എം.എസ്‌ ഒരു പ്രഹസനമായി ആവര്‍ത്തിക്കപ്പെടുന്നില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയം ആവര്‍ത്തിക്കപ്പെടുക തന്നെയാണ്‌. എന്നാല്‍ ഇപ്പോള്‍ അതുണ്ടാവുന്നത്‌ പ്രഹസനമായല്ല, അതിന്റെ പ്രത്യാഘാതം എണ്‍പതുകളില്‍ സംഭവിച്ചതിനേക്കാള്‍ തീവ്രമായ രാഷ്‌ട്രീയ ദുരന്തത്തിലേക്കായിരിക്കും കേരളത്തെ നയിക്കുക എന്ന്‌ തിരിച്ചറിയാനുള്ള രാഷ്‌ട്രീയ വിവേകം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടാകുമോ എന്നതാണ്‌ നാം കാത്തിരുന്നു കാണേണ്ടത്‌.

ഇത്‌ ദൈനംദിന രാഷ്‌ട്രീയത്തിന്റെ വോട്ട്‌ ബാങ്ക്‌ സമീപനത്തിലൂടെ മാത്രം കാണേണ്ട പ്രശ്‌നമല്ല. കേരളത്തിലെ ഭൂരിപക്ഷ-സവര്‍ണ മത രാഷ്‌ട്രീയത്തോടുള്ള ദീര്‍ഘകാല നിലപാട്‌ എന്താണെന്നതിനെ കുറിച്ചുള്ള പ്രത്യയശാസ്‌ത്ര പ്രശ്‌നം കൂടിയാണ്‌. ഇതിന്‌ വരാന്‍ പോകുന്ന ഒരു നിയമ സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നതാണ്‌ തിരിച്ചറിയേണ്ടിയിരിക്കുന്നത്‌.

ഡോ. ടി.ടി.ശ്രീകുമാര്‍

Categories
Malayalam Articles

രണ്ടാം ഭൂപരിഷ്കരണത്തിന്റെ വെല്ലുവിളികള്‍

രണ്ടാം ഭൂപരിഷ്കരണത്തിന്റെ വെല്ലുവിളികള്‍

“നവ സാമൂഹികത: ശാസ്ത്രം ചരിത്രം, രാഷ്ട്രീയം” എന്ന പുസ്തകത്തില്‍ നിന്ന്. ആദ്യ പ്രസിദ്ധീകരണം, മാധ്യമം ആഴ്ചപ്പതിപ്പ്, 2009 ഏപ്രില്‍ 6 (ചിത്രങ്ങള്‍ ഇത് പുന: പ്രസിദ്ധീകരിച്ച http://samudhayam.blogspot.in/2013/03/blog-post_5562.html എന്ന ബ്ലോഗില്‍ നിന്ന്.)
ഭൂസമരം എങ്ങനെ പരിഹരിക്കാം എന്ന പ്രശ്നം കേരളത്തിലെ സിവില്‍സമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ ഒരുപോലെ ഉയര്‍ന്നുനില്‍ക്കുന്നു. സമരങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ അവഗണിക്കാനും, ശക്തിപ്രാപിച്ചപ്പോള്‍ പരാജയപ്പെടുത്താനും ഒടുവില്‍ കേരളത്തിലെ ഭൂപ്രശ്നത്തെക്കുറിച്ച സംവാദത്തിന്റെ തലത്തിലേക്ക് അതുയര്‍ന്നപ്പോള്‍ കായികമായി തന്നെ നശിപ്പിക്കാനും ശ്രമം നടന്നത് നാം കണ്ടുകഴിഞ്ഞു. ഭൂപരിഷ്കരണം താരതമ്യേന ഫലപ്രദമായി നടപ്പാക്കിയെന്ന പൊതുധാരണയെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന പ്രത്യയശാസ്ത്ര തലം ഭൂസമരങ്ങള്‍ക്കുണ്ടെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു.

ഭൂപരിഷ്കരണത്തെക്കുറിച്ച് ഇതഃപര്യന്തമുള്ള വിമര്‍ശനങ്ങളുടെ കാതല്‍ രണ്ടു നിരീക്ഷണങ്ങളില്‍ ചുരുക്കാം. ഒന്ന്, കേരളത്തിലെ ഭൂപരിഷ്കരണം തോട്ടംമേഖലയെ ഒഴിവാക്കി; രണ്ട്, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കുന്നതില്‍ പരാജയപ്പെട്ടു. ഈ രണ്ടു വിമര്‍ശങ്ങളും കുറെ വര്‍ഷങ്ങളായി ഇവിടെ ഉയരുന്നുണ്ട്. വ്യത്യസ്ത രീതിയില്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളും സിവില്‍ സമൂഹ പ്രവര്‍ത്തകരും അക്കാദമിക് ചിന്തകരും ഈ പ്രശ്നത്തോട് പ്രതികരിച്ചിട്ടുണ്ട്.

ഇടതുപക്ഷ പൊതുസമ്മതി കര്‍ഷകത്തൊഴിലാളികളുടെ കാര്യത്തിലും തോട്ടം മേഖലക്കനുവദിച്ച ഇളവിന്റെ കാര്യത്തിലും ‘ഒരു പൊതുസമ്മതി’ നിര്‍മിച്ചതെങ്ങനെ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളിലും അങ്ങേയറ്റം പിന്തിരിപ്പനായ ആശയങ്ങള്‍ ‘ഇടതുപക്ഷ പൊതുസമ്മതി’യിലൂടെ നടപ്പാക്കിയിട്ടുണ്ട്. ഇടതുപക്ഷ പൊതുസമ്മതി എന്നത് കേരളരാഷ്ട്രീയത്തില്‍ അപനിര്‍മിക്കപ്പെടേണ്ട ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. സിവില്‍സമൂഹത്തെ പുറത്തുനിറുത്തിയും വലതുപക്ഷവുമായി സന്ധിചെയ്തും കേരളീയ യാഥാര്‍ഥ്യത്തെക്കുറിച്ച ലളിതവത്കരിക്കപ്പെട്ട ധാരണകളെ സൈദ്ധാന്തികവത്കരിച്ചുമാണ് ഇത്തരം ഇടതുപക്ഷ പൊതുസമ്മതികള്‍ നിര്‍മിച്ചെടുക്കുന്നത്. ഭൂപരിഷ്കരണത്തിന്റെ നേട്ടങ്ങളെയും അതിന്റെ അപര്യാപ്തതകളെയും സംബന്ധിച്ച് മുഖ്യധാരയില്‍ ഇന്നും നിലനില്‍ക്കുന്നത് ഇടതുപക്ഷ പൊതുസമ്മതിയുള്ള ധാരണകള്‍ തന്നെയാണ്. കേരളത്തിലെ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഴുപതുകളില്‍ എന്‍.ഇ. ബലറാം മുതല്‍ ഇപ്പോള്‍ ഡോ. തോമസ് ഐസക്വരെയുള്ളവര്‍ നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ച ഇടതുപക്ഷ പൊതുസമ്മതിയെ മറനീക്കി കാണിക്കുകയും അതിന്റെ പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ മര്‍മങ്ങളില്‍ ആഞ്ഞടിക്കുകയും ചെയ്യുന്നു എന്നതാണ് ചെങ്ങറ സമരത്തിന്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പ്രാധാന്യം.

ഈ പുതിയ രാഷ്ട്രീയ സന്ദര്‍ഭം രാഷ്ട്രീയ പാര്‍ട്ടികളെയും ഭരണകൂടത്തെയും എങ്ങനെ സമ്മര്‍ദത്തിലാഴ്ത്തുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ഡോ. തോമസ് ഐസക് എഴുതിയ ‘ഭൂപരിഷ്കരണം ഇനി എന്ത്?’ എന്ന ലേഖനമാണ്. കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ സമീപഭൂതകാലത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ഐസക്കിന്റെ നിരീക്ഷണങ്ങള്‍ ഇടതുപക്ഷ പൊതുസമ്മതിയുടെ വ്യവഹാര തന്ത്രങ്ങളുടെ ഭാഗമായി കാണാം. ഈ ലേഖനത്തിലെ ഒളിച്ചുകളികളും ലളിതവത്കരണങ്ങളും രചനാപരമായ പാളിച്ചകളല്ല, മറിച്ച് ഭൂപരിഷ്കരണത്തിന്റെ അന്ത്യം എന്ന തന്റെ സമീപനം ഇടതുപക്ഷ പൊതുസമ്മതിയായി അവതരിപ്പിക്കാനുള്ള ശ്രദ്ധാപൂര്‍വമായ പരിശ്രമമാണ്.

കേരളത്തില്‍ ഭൂപരിഷ്കരണം കെങ്കേമമായിരുന്നുവെന്നും തോട്ടങ്ങളെ ഒഴിവാക്കിയതിനും കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി നല്‍കാതിരുന്നതിനും നിരത്തിയ ന്യായങ്ങള്‍ ശരിവെക്കുന്നതിനും, എന്തെങ്കിലും പോരായ്മ ഭൂപരിഷ്കരണത്തിനുണ്ടെങ്കില്‍ അതിനുള്ള പരിഹാരം രണ്ടാം ഭൂപരിഷ്കരണമല്ലെന്നുമുള്ള നിലപാട് ആവര്‍ത്തിക്കുന്നതിനുമാണ് ഐസക് ശ്രമിക്കുന്നത്. ഭൂപരിഷ്കരണം എന്ത് നേടി? തോട്ടങ്ങളുടെ പ്രശ്നവും കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നവും മാത്രമാണോ ഭൂപരിഷ്കരണത്തിന്റെ പരിമിതികള്‍? മിച്ചഭൂമി വിതരണത്തില്‍ വന്ന പാളിച്ചകള്‍ ‘വലതു’ ഗവണ്‍മെന്റുകളുടെ നയപരാജയംകൊണ്ടോ ഗൂഢാലോചന കൊണ്ടോ സംഭവിച്ചതാണോ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്. എന്നാല്‍ അതിനപ്പുറം, രണ്ടാം ഭൂപരിഷ്കരണം അനിവാര്യമാകുന്ന രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക യാഥാര്‍ഥ്യം വസ്തുനിഷ്ഠമായി നിലനില്‍ക്കുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ രണ്ടാം ഭൂപരിഷ്കരണം എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി സി.പി.എം തള്ളിക്കളയുന്നതെന്തുകൊണ്ടാണെന്നും കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം ഐസക്കിന്റെ ലേഖനത്തില്‍ അടങ്ങിയിരിക്കുന്നു എന്നാണ് ഉപരിപരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും അതിനെ വിധേയമാക്കുന്നതിലെ താല്‍പര്യം.

ബലറാമിന്റെ വാദങ്ങളുടെ ആവര്‍ത്തനം

ഐസക്കിന്റെ ലേഖനം ആരംഭിക്കുന്നത് ’70-കളില്‍ ഇ.എം.എസിനെ പഠിപ്പിക്കാന്‍ സി.പി.ഐ നേതാവ് എന്‍.ഇ. ബലറാം ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്. 1970 മുതല്‍ 77 വരെയാണല്ലോ കേരളത്തില്‍ സ്ഥിരമായ ഒരു ഭരണസംവിധാനത്തിനു കീഴില്‍ സി.പി.ഐ- കോണ്‍ഗ്രസ് മുന്നണി ഭൂപരിഷ്കരണം നടപ്പാക്കുന്നത് (ഐസക് ഉദ്ധരിക്കുന്ന എന്‍. കൃഷ്ണാജിയുടെ ലേഖനം 1979-ലാണ് പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്). കേരളത്തില്‍ ലക്ഷക്കണക്കിന് കുടിയാന്മാര്‍ക്ക് കാര്‍ഷിക പരിഷ്കരണംമൂലം ഭൂമിവിതരണം നടക്കുന്നുവെന്ന‘സത്യം അംഗീകരിക്കാന്‍ നമ്പൂതിരിപ്പാടിന് മനഃപ്രയാസം കാണുമെന്ന് ബലറാം എഴുതിയിരുന്നു. മറ്റേതു സംസ്ഥാനത്തെ അപേക്ഷിച്ചും മിച്ചഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ കേരളം മുന്നിലാണെന്നും ഇവിടെ മാത്രമേ കുടികിടപ്പുകാര്‍ക്ക് ഉടമാവകാശം കൊടുക്കുന്നുള്ളൂവെന്നും ബലറാം ഇ.എം.എസിനെ ഓര്‍മിപ്പിക്കുന്നുണ്ട്. വാരക്കാരെയും പാട്ടക്കാരെയും ജന്മിത്തചൂഷണത്തില്‍നിന്ന് മോചിപ്പിക്കുന്ന ഭൂപരിഷ്കരണമാണ് തങ്ങള്‍ നടത്തുന്നതെന്നും‘”ഇന്ദിരാഗാന്ധി പോലും കേരളത്തിലെ കാര്‍ഷിക പരിഷ്കരണത്തെ” പ്രശംസിച്ചിരിക്കുന്നുവെന്നുമായിരുന്നു ബലറാമിന്റെ പക്ഷം.

പിന്നീട് ഒരു സര്‍ക്കാറിന്റെ കാലത്തും ഭൂപരിഷ്കരണം മുഖ്യ കാര്യപരിപാടിയായി വന്നിട്ടില്ല എന്നത് കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഐസക്കിന്റെ പ്രാരംഭ പ്രസ്താവം കൂടുതല്‍ ശ്രദ്ധേയമാകുന്നു. ഭൂപരിഷ്കരണത്തിന്റെ അന്ത്യമായെന്ന സിദ്ധാന്തത്തിന് അടിവരയിടാന്‍ ബലറാമിന്റെ വാദങ്ങളാണ് ഐസക് ആവര്‍ത്തിക്കുന്നത്: “സ്വാതന്ത്യ്രാനന്തര കേരളത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവവികാസമായിരുന്നു ഭൂപരിഷ്കരണം. 28 ലക്ഷം കുടിയാന്മാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.03 ലക്ഷം പേര്‍ക്ക് കുടികിടപ്പവകാശം കിട്ടി. കര്‍ഷകത്തൊഴിലാളികളുടെ വിലപേശല്‍ കഴിവ് ഉയര്‍ന്നത് കൂലിവര്‍ധനയിലേക്ക് നയിച്ചു.”’ഈ പ്രസ്താവനകള്‍ ഓരോന്നും ഇന്ന് പുനഃപരിശോധന അര്‍ഹിക്കുന്നു. അതിന് മുമ്പ് ഇതേ പ്രക്രിയയുടെ പരിമിതിയെക്കുറിച്ച ഐസക്കിന്റെ നിരീക്ഷണം കൂടി ശ്രദ്ധിക്കണം: മിച്ചഭൂമിയില്‍ തന്നെ ചെറിയൊരു ഭാഗം മാത്രമേ ഏറ്റെടുക്കാനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും കഴിഞ്ഞിട്ടുള്ളൂ. മിച്ചഭൂമിയില്‍ നല്ല പങ്കും ഭൂസ്വാമിമാര്‍ തിരിമറി ചെയ്തു. 1957-ലെ കര്‍ഷക നിയമം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇതിനുള്ള അവസരം ലഭിച്ചത്. കോണ്‍ഗ്രസും യു.ഡി.എഫുമാണ് ഇതിന് ഉത്തരവാദികളെന്ന് ആരോപിച്ചുകൊണ്ട് ഐസക് തുടരുന്നു: “അവരുടെ ഈ വഞ്ചനമൂലം കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഇന്നും കൃഷിഭൂമി ലഭിച്ചിട്ടില്ല. എന്താണ് ഇനി ഭൂപരിഷ്കരണത്തില്‍ ചെയ്യേണ്ടത്?”’’
രണ്ടു കാര്യങ്ങള്‍ ഇവിടെ ഊന്നിപ്പറയേണ്ടതുണ്ട്. ആരുടെ വഞ്ചനകൊണ്ടായാലും‘കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക്’ കൃഷിഭൂമി ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണെങ്കില്‍ കര്‍ഷകത്തൊഴിലാളിക്ക് കൃഷിഭൂമി നല്‍കണമെന്നത് ഐസക്കും അംഗീകരിക്കുന്ന കാര്യമാണ് എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. രണ്ടാമത,് കര്‍ഷകത്തൊഴിലാളികള്‍ക്ക് ‘കൃഷിഭൂമി’യാണോ കുടികിടപ്പവകാശമാണോ നല്‍കേണ്ടത് എന്നതില്‍ അവിതര്‍ക്കിതമായ ഒരു നിലപാട് സ്വീകരിച്ചുവെന്ന് ഈ നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുമോ എന്നതും ചര്‍ച്ച ചെയ്യണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കാത്തത് വഞ്ചനയാണെങ്കില്‍ അതിന്റെ ഉറവിടം എവിടെനിന്നാണെന്ന് 1957 മുതല്‍ക്കുള്ള ഭൂപരിഷ്കരണത്തിന്റെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. പാട്ടക്കൃഷിക്കാര്‍ക്ക് കൃഷിഭൂമിയും കര്‍ഷകത്തൊഴിലാളിക്ക് കുടികിടപ്പുഭൂമിയുമെന്നുമുള്ള ഫോര്‍മുല എന്തുകൊണ്ട് ഉണ്ടായി? അതിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമെന്ത്? ശ്രദ്ധേയമായ മറ്റൊരു കാര്യം 1979 മുതല്‍ 2009 വരെയുള്ള മൂന്ന് ദശാബ്ദകാലത്ത് നാലു തവണ ഇടതുപക്ഷം അധികാരത്തില്‍ വരുകയുണ്ടായി. അപ്പോഴൊന്നും ഈ പരിമിതികള്‍ പരിഹരിക്കാനോ, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കാനോ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? ഇതിനുളള വ്യക്തമായ ഉത്തരം നല്‍കുന്നതാണ് ഐസക് ഉദ്ധരിക്കുന്ന എന്‍. കൃഷ്ണാജിയുടെ പ്രബന്ധം എന്നതിനാല്‍ അതിനെക്കുറിച്ച ചര്‍ച്ച ഈ ഘട്ടത്തില്‍ അനിവാര്യമാണ്.

എന്‍. കൃഷ്ണാജിയുടെ വിമര്‍ശം

പാട്ടക്കൃഷി നിര്‍മാര്‍ജനം ചെയ്യാനും ഭൂപരിഷ്കരണം നടപ്പാക്കാനും കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നീ കക്ഷികള്‍ സമ്മതിച്ചില്ലെന്നും അതുകൊണ്ട് സി.പി.ഐ നേതൃത്വത്തിലുള്ള മുന്നണിസര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തില്ലെന്നുമായിരുന്നു ഇ.എം.എസിന്റെ വിഖ്യാതമായ നിലപാട്. ഇതിനെ പരോക്ഷമായി ഖണ്ഡിച്ചുകൊണ്ട് കൃഷ്ണാജി പറയുന്നത് പാട്ടക്കൃഷി നിര്‍മാര്‍ജനം താരതമ്യേന നന്നായി നടപ്പാക്കപ്പെട്ടുവെന്നാണ്. ബലറാമിന്റെ വാദം തന്നെയാണ് ഇക്കാര്യത്തില്‍ കൃഷ്ണാജിക്കും ഉണ്ടായിരുന്നത്. പാട്ടക്കൃഷി നിര്‍മാര്‍ജനത്തിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ കാര്‍ഷികരംഗത്ത് മൂന്ന് സമരധാരകളാണ് ഉണ്ടായതെന്നും ഇവയോരോന്നും എവിടെയെത്തി നില്‍ക്കുന്നുവെന്നും വിശദമായി പരിശോധിക്കുന്നതാണ് കൃഷ്ണാജിയുടെ ലേഖനം. കൃഷ്ണാജി പറയുന്ന മൂന്ന് ധാരകള്‍ ഇവയാണ്: (1) കര്‍ഷകത്തൊഴിലാളികളുടെ കൂലിവര്‍ധനവിന് വേണ്ടിയുള്ള സമരം (വിജയകരം), (2) കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനുള്ള സമരം (എല്ലാ പാര്‍ട്ടികള്‍ക്കും സമാന താല്‍പര്യമുള്ള വിഷയം), (3) കൃഷിഭൂമിക്ക് വേണ്ടിയുള്ള സമരം (വിജയകരമെന്ന് പറയാനാവാത്തത്). വിജയകരമെന്ന് കൃഷ്ണാജി പറയുന്ന കൂലിവര്‍ധനയുടെ പ്രശ്നവും, പരാജയപ്പെടുന്നുവെന്ന് അദ്ദേഹം കരുതിയ ഭൂസമരത്തിന്റെ പ്രശ്നവും ലേഖനത്തില്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. കൂലിവര്‍ധനയുടെയും കാര്‍ഷികോല്‍പന്നങ്ങളുടെയും ന്യായവിലയുടെയും പ്രശ്നങ്ങള്‍ സങ്കീര്‍ണങ്ങളാണ്. അത് ചര്‍ച്ചചെയ്യുന്നതിന് മുമ്പായി ഭൂസമരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച കൃഷ്ണാജിയുടെ നിരീക്ഷണങ്ങള്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. കാരണം, ഭൂപരിഷ്കരണത്തിന്റെ അന്ത്യമായെന്ന ഈ സിദ്ധാന്തത്തിലേക്ക് സി.പി.എമ്മിനെ നിര്‍ബന്ധിക്കുന്ന രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം കൃഷ്ണാജി ഏതാണ്ട് കൃത്യമായിത്തന്നെ കണ്ടെത്തുന്നുണ്ട് എന്നതാണ്.

രണ്ടാം മിച്ചഭൂമി സമരം-1979

സി.പി.എമ്മിന്റെ അഖിലേന്ത്യാ തലത്തിലുള്ള തന്ത്രങ്ങളെക്കുറിച്ച് കൃഷ്ണാജി ചര്‍ച്ച ചെയ്തുവെങ്കിലും കൂടുതല്‍ പ്രസക്തമായത് കേരളത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ്. ഐസക്കിന്റെ പിഎച്ച്.ഡി സൂപ്പര്‍വൈസര്‍ കൂടിയായ കൃഷ്ണാജി 1972-ലെ മിച്ചഭൂമിസമരത്തിനുശേഷം താന്‍ ലേഖനം തയാറാക്കുന്ന 1979-വരെയും ഈ രംഗത്ത് കാര്യമായ ഒരു സമരവും സി.പി.എം സംഘടിപ്പിച്ചിട്ടില്ലെന്നു നിരീക്ഷിക്കുന്നുണ്ട്. 1979-ല്‍ സി.പി.എം വീണ്ടും‘രണ്ടാം മിച്ചഭൂമി സമരം ആരംഭിച്ചെങ്കിലും ഇതിന് മുന്‍സമരങ്ങളുടെ വീര്യമില്ലെന്നും വെറും നാമമാത്രമായ സത്യഗ്രഹമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇനിയൊരു സി.പി.എം സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന കാര്യത്തിലും കൃഷ്ണാജിക്ക് സംശയമുണ്ടായിരുന്നതുപോലെയാണ് തോന്നുന്നത്. നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നിരീക്ഷണം. 1972-ലെ സി.പി.എമ്മിന്റെ ഭൂസമരം അടിസ്ഥാനപ്പെടുത്തിയിരുന്നത് സി.പി.ഐ-കോണ്‍ഗ്രസ് മുന്നണി ഭൂപരിഷ്കരണം നടപ്പാക്കില്ല എന്ന രാഷ്ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് നാം കണ്ടു. ഇതിനെതിരെയാണ് ബലറാം അടക്കമുള്ള സി.പി.ഐ നേതാക്കള്‍ നമ്പൂതിരിപ്പാട്‘’നുണയനും’‘’വിതണ്ഡവാദിയു’മൊക്കെയാണെന്ന് സമഗ്രമായി പ്രചാരണം അഴിച്ചുവിട്ടത്. അതിനെതിരെ പിടിച്ചുനില്‍ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല എന്നാണ് കൃഷ്ണാജിയുടെ നിരീക്ഷണത്തില്‍നിന്ന് വ്യക്തമാകുന്നത്.

അധികാരത്തിന് പുറത്തിരിക്കുമ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് അധികാരത്തിലുള്ളപ്പോള്‍ നയങ്ങളായി വരുന്നതെന്നാണ് പ്രായോഗിക രാഷ്ട്രീയ മുന്നണികളെക്കുറിച്ച ലെനിനിസ്റ്റ് കാഴ്ചപ്പാടെന്നത് റഷ്യയിലെ വിപ്ളവപൂര്‍വകാലത്തെ പാര്‍ട്ടിസമീപനങ്ങളില്‍നിന്ന് വ്യക്തമാകും. മാര്‍ക്സിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവരുടെ രാഷ്ട്രീയ പ്രയോഗത്തിന്റെ ഒരു സവിശേഷത ഇതാണെന്ന് മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഉദാഹരണങ്ങളും വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍‘രണ്ടാം മിച്ചഭൂമി സമരം ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അവരുടെ ഭൂനയത്തില്‍ എങ്ങനെയാവും പ്രതിഫലിക്കേണ്ടത് എന്നതിനെക്കുറിച്ച് സംശയത്തിന് തെല്ലും അവകാശമില്ലല്ലോ? ‘രണ്ടാം മിച്ചഭൂമി ‘സമര’ത്തിന് സമാനമായ ഭൂനയം ‘രണ്ടാം ഭൂപരിഷ്കരണ’ത്തിന്റേതാണെന്ന് എടുത്ത് പറയേണ്ടതില്ലെന്നര്‍ഥം. എന്നാല്‍ ഈ മുദ്രാവാക്യത്തില്‍നിന്നും അതിന്റെ അടിസ്ഥാനത്തിലുള്ള ഭൂനയത്തില്‍നിന്നും സി.പി.എം പിന്നോട്ടു പോകുന്നതെന്ത് എന്ന പ്രശ്നത്തിന് ദീര്‍ഘദര്‍ശിത്വം നിറഞ്ഞ ഉത്തരങ്ങളാണ് കൃഷ്ണാജിയുടെ ലേഖനത്തിലുള്ളത്. രണ്ടാം ഭൂപരിഷ്കരണം, ഈ വിധത്തില്‍ ചിന്തിക്കുമ്പോള്‍, സി.പി.എമ്മിന്റെ മുദ്രാവാക്യം ആണെന്നു കാണാമെങ്കിലും അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്ന് സി.പി.എം പറയുന്നതിന്റെ ഭൌതികാടിസ്ഥാനമെന്തെന്നത് ചിന്താവിഷയമാക്കണം എന്നു തോന്നുന്നു.

എന്തുകൊണ്ട് പിന്നോട്ട്?

കൃഷ്ണാജിയുടെ അഭിപ്രായത്തില്‍ 70-കളില്‍ സി.പി.എം അവലംബിച്ച രാഷ്ട്രീയ തന്ത്രത്തില്‍നിന്ന് വ്യക്തമാകുന്നത് സംഘര്‍ഷാത്മകമായ ഒരു ഭൂസമരത്തിന് നേതൃത്വം നല്‍കുന്നതില്‍നിന്ന് 1979 ആയപ്പോഴേക്കും അവര്‍ പിന്നോട്ടു പോയിക്കഴിഞ്ഞു എന്നാണ്. ഇതിനുള്ള കാരണം ഭൂപരിഷ്കരണത്തെക്കുറിച്ച് സി.പി.എമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ ആശയക്കുഴപ്പമാണെന്ന് കൃഷ്ണാജി നിരീക്ഷിക്കുന്നു. എന്താണ് ഈ ആശയക്കുഴപ്പം? എന്താണ് ഇതിന്റെ രാഷ്ട്രീയ സൈദ്ധാന്തിക പശ്ചാത്തലം? ഈ ആശയക്കുഴപ്പത്തിന്റെ യുക്തിപരമായ വികാസമാണോ ഭൂപരിഷ്കരണത്തിന്റെ അന്ത്യം എന്ന രാഷ്ട്രീയ നിലപാടില്‍ പ്രതിഫലിക്കുന്നത്? ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ സി.പി.എം മുന്നോട്ടുവെക്കുന്ന ഭൂനയം സംബന്ധിച്ച കാഴ്ചപ്പാട് എന്തായിരിക്കാം? മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള സിവില്‍സമൂഹങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള പ്രസക്തി തള്ളിക്കളയാനാവില്ല.

ഭൂനയവും സമരവും

ഭൂവുടമസ്ഥതയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക-സാമ്പത്തിക- വര്‍ഗ വിഭജനമാണ് ഭൂപരിഷ്കരണത്തോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടിനെ നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗശത്രുക്കളെയും സഖ്യവര്‍ഗങ്ങളെയും കണ്ടെത്തുന്നതിനുള്ള മാനദണ്ഡം ഭൂവുടമസ്ഥതയാണ്. ഭൂപരിധി നിശ്ചയിച്ച് അതിനു മുകളിലുള്ളവരെ തകര്‍ക്കുകയും പരിധിക്കു താഴെയുള്ളവരെ കൂടെനിറുത്തുകയും ചെയ്യുക എന്നതാണ് വിപ്ളവതന്ത്രം. പരിധിക്കു താഴെയുള്ളവരെല്ലാം കൂടെ വന്നുകൊള്ളണമെന്നില്ല. കാരണം കൂലിപ്രശ്നത്തില്‍ അടിസ്ഥാന വര്‍ഗവുമായി ഇവര്‍ക്ക് വൈരുധ്യമുണ്ടാകും. വന്‍കിട ഭൂവുടമകളെ ഒഴിവാക്കിയാലും വിപ്ളവസഖ്യത്തില്‍ ആരൊക്കെ വരുമെന്നതിനെക്കുറിച്ചും ഉറപ്പൊന്നും ഇല്ലെന്നര്‍ഥം. അതുകൊണ്ടാണ് ഐസക്കിന്റെ ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്:

“കാര്‍ഷികമേഖലയിലെ അഞ്ചു ശതമാനം വരുന്ന ജന്മിമാര്‍ക്കെതിരെ 95 ശതമാനം വരുന്ന കര്‍ഷക-കര്‍ഷകത്തൊഴിലാളി ജനവിഭാഗത്തെ അണിനിരത്താനാണ് കര്‍ഷക സമരത്തിലൂടെ ശ്രമിച്ചത്. എന്നാല്‍, രണ്ടാം ഭൂപരിഷ്കരണ വാദക്കാര്‍ കാര്‍ഷിക മേഖലയിലെ 20 ശതമാനം വരുന്ന ഉയര്‍ന്ന വിഭാഗം കര്‍ഷകര്‍ക്കെതിരെ 20 മുതല്‍ 30 ശതമാനം വരുന്ന കര്‍ഷകത്തൊഴിലാളികളെ അണിനിരത്താനാണ് ശ്രമിക്കുന്നത്. ഇത്തരം ഒരു പരിപാടി ജനകീയ-ജനാധിപത്യ മുന്നണിയില്‍ അണിനിരക്കേണ്ടവരെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുക.”’’ എന്നാല്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് ഭൂമിയില്‍ അമിത താല്‍പര്യമുള്ള കേരളത്തില്‍ ഭൂവുടമസ്ഥതയെ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗസഖ്യ മാനദണ്ഡം ഫലപ്രദമാവില്ലെന്നായിരുന്നു കൃഷ്ണാജി സൂചിപ്പിച്ചത്. മാത്രമല്ല, സി.പി.എമ്മിന്റെ വര്‍ഗാടിത്തറ ഈ വിഭാഗത്തിന്റെ പിന്തുണയാണെന്ന് അദ്ദേഹം പറയുന്നു.‘പാര്‍ട്ടിയുടെ ഇക്കാര്യത്തിലുള്ള നിലപാട് ഭാഗികമായെങ്കിലും പാര്‍ട്ടിയുടെ മധ്യവര്‍ഗ ചായ്വില്‍നിന്നും, ഈ മധ്യവര്‍ഗ ചായ്വ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വര്‍ഗപരമായ പശ്ചാത്തലത്തില്‍നിന്നും രൂപംകൊള്ളുന്നതാണ്.

സ്വന്തം ഇലക്ട്രല്‍ അടിത്തറ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് കൃഷ്ണാജിയുടെ അഭിപ്രായത്തില്‍ കര്‍ഷക ഐക്യത്തിന് പാര്‍ട്ടി നല്‍കുന്ന പ്രാധാന്യം തെരഞ്ഞെടുപ്പുകളില്‍ സഹായകമാകുമെങ്കിലും ഭൂസമരങ്ങളെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിന്റെ യുക്തിയില്‍ മാത്രം ഒതുങ്ങിനിന്നുകൊണ്ട് ഈ പ്രശ്നത്തെ സമീപിക്കാനാവില്ല എന്നതാണ് പ്രധാനമെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് പാര്‍ട്ടിയുടെ തന്ത്രസമീപനത്തില്‍ വിപ്ളവകരമായ ഒരു പൊളിച്ചെഴുത്ത് ആവശ്യമായിരിക്കുന്നുവെന്നാണ് കൃഷ്ണാജി പറഞ്ഞത്.

ഉത്സാ പട്നായികും വികാസ് റാവലും

എന്നാല്‍, കൃഷ്ണാജി നിര്‍ദേശിക്കുന്ന‘വിപ്ളവകരമായ പൊളിച്ചെഴുത്ത് എന്തുകൊണ്ട് സാധ്യമല്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതിന് ഐസക് ഉപയോഗിച്ച സ്ഥിതിവിവരക്കണക്കുകളുടെ നിജസ്ഥിതി ശ്രദ്ധിക്കണം. “കേരളത്തിലെ ഭൂരഹിതരുടെ എണ്ണത്തെക്കുറിച്ച് പ്രചരിക്കുന്ന കണക്കുകള്‍ അതിശയോക്തി പരമാണ്”’എന്ന് പ്രസ്താവിച്ചുകൊണ്ട് ഐസക് തുടരുന്നു, “ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം ഭൂരഹിതരുടെ എണ്ണം കേരളത്തില്‍ ഗണ്യമായി ഉയര്‍ന്നുവെന്നും ഇത് 30 ശതമാനത്തിലേറെ വരുമെന്നും ചിലര്‍ വാദിക്കുന്നു. പ്രൊഫ. ഉത്സാ പട്നായികിന്റെ പഠനത്തെയാണ് ഈ വാദഗതിക്കാര്‍ ആശ്രയിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ രണ്ടു ലേഖനം വികാസ് റാവല്‍ 2008 മാര്‍ച്ച് എട്ടിന്റെ എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയിട്ടുണ്ട്. അതുപ്രകാരം ഗ്രാമീണ മേഖലയില്‍ കേരളത്തിലെ ഭൂരഹിത കുടുബങ്ങളുടെ എണ്ണം 1992-ല്‍ 8.4 ശതമാനമായിരുന്നത് 2003-ല്‍ 4.8 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വീടിനായുള്ള പുരയിടത്തെ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണ് പ്രൊഫ. ഉത്സാപട്നായിക് ഉപയോഗിച്ചത്. ഭൂരഹിതരുടെ നിര്‍വചനത്തില്‍ രണ്ടു സര്‍വേകള്‍ തമ്മിലെ വ്യത്യാസമാണ് തെറ്റായ നിഗമനത്തിന് കാരണമായത് എന്നര്‍ഥം.”

ഇവിടെ എന്തു തെറ്റ്, ആര്‍ക്കാണ് പറ്റിയതെന്ന് വ്യക്തമല്ല. ഐസക്കിന്റെ വിശദീകരണം വായിച്ചാല്‍ തോന്നുക ഉത്സാ പട്നായികിന് പറ്റിയ എന്തോ തെറ്റ് വികാസ് റാവല്‍ തന്റെ ലേഖനത്തില്‍ തിരുത്തിയെന്നാണ്. എന്നാല്‍ വസ്തുതയെന്താണ്? ഐസക്കിന്റെ വിശദീകരണം തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ വയ്യ. “വീടിനായുള്ള പുരയിടത്തെ ഒഴിവാക്കിക്കൊണ്ടുളള കണക്കാണ്” ഉത്സാ പട്നായിക് ഉപയോഗിച്ചത് എന്നെഴുതുമ്പോള്‍ റാവലില്‍നിന്ന് വ്യത്യസ്തമായി എന്തോ അബദ്ധം പട്നായികിന് പറ്റിയെന്ന് തോന്നും. വികാസ് റാവലും ഉത്സാ പട്നായികും നാഷനല്‍ സാമ്പിള്‍ സര്‍വേ ഉദ്ധരിക്കുകയാണ്. രണ്ടുപേരുടെ കണക്കിലും യാതൊരു വ്യത്യാസവുമില്ല. സ്വന്തമായി പുരയിടം ഇല്ലാത്തവരുടെ എണ്ണം വികാസ് റാവല്‍ പ്രത്യേകമായി നല്‍കിയിട്ടുണ്ട്. അതാണ് ഐസക് പറയുന്ന 4.8 ശതമാനം. വികാസ് റാവലും ഉത്സാ പട്നായികും ദേശീയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഭൂരഹിതരുടെ ശതമാനക്കണക്ക് നല്‍കിയിരിക്കുന്നത് ഒന്നു തന്നെയാണെന്ന സത്യം ഐസക് വെളിപ്പെടുത്തുന്നില്ല. ഉത്സാ പട്നായിക് പറയുന്നു: “ശ്രദ്ധേയമായ വര്‍ധനയാണ് ഭൂരഹിതരുടെ കാര്യത്തില്‍ കേരളത്തിലുണ്ടായിട്ടുള്ളത്. ആറ് ശതമാനത്തില്‍ നിന്ന് 38.6 ശതമാനമായി അത് വര്‍ധിച്ചിരിക്കുന്നു.” വികാസ് റാവല്‍ പറയുന്നു: “പുരയിടമല്ലാതെ മറ്റു ഉല്‍പാദനക്ഷമമോ കൃഷിയോഗ്യമോ ആയ യാതൊരു ഭൂമിയും ഇല്ലാത്ത ഭൂരഹിതര്‍ കേരളത്തില്‍ 36.74 ശതമാനമാണ്.” അതായത്, ഉത്സാ പട്നായികിന്റെ കണക്കില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല വികാസ് റാവലിന്റെ കണക്ക് എന്നര്‍ഥം. ഭൂരഹിതരുടെ ശതമാനം 38.6 എന്ന് ഉത്സാ പട്നായികും 36.74 ശതമാനം എന്ന് വികാസ് റാവലും പറയുന്നു. രണ്ടുപേരും നാഷനല്‍ സാമ്പിള്‍ സര്‍വേയില്‍നിന്ന് കണക്കുകൂട്ടിയതാണ്. ഈ സ്ഥിതിവിവരക്കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ. 38.6 ആണോ ശരി 36.74 ആണോ ശരി എന്നൊക്കെ ഏത് കണക്കപ്പിള്ളമാര്‍ക്കും പോയി പരിശോധിച്ച് ബോധ്യപ്പെടാവുന്നതേയുള്ളൂ.

ഇതാണ് സ്ഥിതിയെന്നിരിക്കെ ഈ രണ്ട് ലേഖനങ്ങളും വലിച്ചിഴച്ചുകൊണ്ടുവന്ന് ഐസക് നടത്തുന്ന വ്യായാമത്തിന്റെ പ്രസക്തിയെന്താണ്? ഇതിന്റെ കാരണം മറ്റൊന്നുമല്ല. മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള ഭൂസമരങ്ങളില്‍ കര്‍ഷകത്തൊഴിലാളികളായ ദലിത്-ആദിവാസി വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം കിടപ്പാടം വെക്കാന്‍ പുരയിടം വേണമെന്നല്ല, മറിച്ച് കൃഷിചെയ്തു പുലരാന്‍ കൃഷിഭൂമി വേണമെന്നാണ്. ഭൂപരിഷ്കരണത്തിന്റെ തുടക്കം മുതല്‍ പുരയിടം’ആണ് ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തുനിഞ്ഞിട്ടുള്ളത് -കൃഷിഭൂമിയല്ല. ഇതിനെതിരെയാണ് ദലിത്-ആദിവാസി വിഭാഗങ്ങള്‍ ഇപ്പോള്‍ സമരരംഗത്തുള്ളത്. ഞങ്ങള്‍ക്ക് പുരയിടം തരൂ എന്നല്ല, കൃഷിഭൂമി തരൂ എന്നാണ് അവരുയര്‍ത്തുന്ന മുദ്രാവാക്യം. സി.പി.എമ്മിന്റെ രണ്ടാം മിച്ചഭൂമിസമര വാദത്തിന്റെ തുടര്‍ച്ചയാണിത്. സ്വന്തം മുദ്രാവാക്യം അധികാരത്തിലെത്തുമ്പോള്‍ നടപ്പാക്കാനുള്ള ബാധ്യതയില്‍നിന്ന് ഒളിച്ചോടുന്നവരുടെ അവസാനത്തെ ആശ്രയമാണ് ഈ ‘പുരയിട’’വാദം.

ഐസക് പറയുന്നതുപോലെ ഉത്സാ പട്നായികിനെ ഉദ്ധരിച്ച് ഇവിടെയാരും അതിശയോക്തിപരമായ കണക്കുകള്‍ ഉദ്ധരിച്ച് ചെങ്ങറപോലുള്ള സമരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഉദ്ധരിച്ചിട്ടുണ്ടെങ്കില്‍ ഉത്സാ പട്നായികും വികാസ് റാവലും ഒരേപോലെ ഉപയോഗിക്കുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കാണ്. ആ കണക്കുകള്‍ കാട്ടിത്തരുന്നത് മുത്തങ്ങയും ചെങ്ങറയും പോലുള്ള സമരങ്ങള്‍ ഉണ്ടാവുന്നത് ‘രണ്ടാം മിച്ച ഭൂമി സമര’ത്തില്‍ നിന്നും ‘രണ്ടാം ഭൂപരിഷ്കരണ’ത്തില്‍ നിന്നും ‘ഉത്തരവാദപ്പെട്ടവര്‍’ പിന്മാറിയതുകൊണ്ടാണ്.
ഈ പുരയിട കണക്ക് ഉയര്‍ത്തിക്കാട്ടി കൈകഴുകി പോകാവുന്നതല്ല കേരളത്തിലെ  ഭൂപ്രശ്നം എന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഐസക്കിന്റെ അഭിപ്രായത്തില്‍ അപ്പോള്‍ ഇനി കരണീയമായിട്ടുള്ളതെന്താണ്? “എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക എന്നത് പ്രായോഗിക മുദ്രാവാക്യമല്ല. എല്ലാ ഭൂരഹിതര്‍ക്കും വീടും കിടപ്പാടവും ലഭ്യമാക്കുകയാണ് ലക്ഷ്യം.” ഉത്സാ പട്നായികും റാവലും ഉദ്ധരിക്കുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേ അനുസരിച്ച് പുരയിടരഹിതരുടെ ശതമാനം കേരളത്തില്‍ 4.8 ശതമാനമാണെങ്കില്‍ ഇന്ത്യയിലത് 10 ശതമാനമാണ്. ഐസക്കിന്റെ പദ്ധതിയനുസരിച്ച് കേരളത്തില്‍ ഈ 4.8 ശതമാനം ഭൂരഹിതര്‍ക്ക് കേരളസര്‍ക്കാര്‍ വീട് നല്‍കുകയും, മറ്റു സംസ്ഥാനങ്ങള്‍ ഉല്‍സാഹിച്ചാല്‍ ഇന്ത്യയിലെ 10 ശതമാനം ഭവനരഹിതര്‍ക്ക് മുഴുവന്‍ വീട് നല്‍കുകയും ചെയ്യാം. ഇതാണത്രെ വി.എസ്. അച്യുതാനന്ദനും പറഞ്ഞത്. ആയിരിക്കാം, പക്ഷേ അതുകൊണ്ട് കൃഷിഭൂമിക്കു വേണ്ടിയുള്ള സമരം അവസാനിക്കുന്നില്ല. രണ്ടാം ഭൂപരിഷ്കരണത്തിന്റെ അജണ്ട ഉപേക്ഷിക്കാനുമാവില്ല.

 

കാര്‍ഷിക പരിഷ്കരണവും പാട്ടക്കൃഷിയും

കേരളത്തില്‍ ഭൂപരിഷ്കരണത്തിനുള്ള സാധ്യതകള്‍ അവസാനിച്ചുവെന്ന് വിലയിരുത്തുന്ന ഐസക് തുടര്‍ന്ന് കാര്‍ഷിക പരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. കൂലിവര്‍ധന ഒരു കാലത്തും ഉല്‍പാദനക്ഷമതക്ക് ആനുപാതികമായിരുന്നില്ലെന്ന പ്രശ്നം ഉന്നയിക്കപ്പെടുന്നതേയില്ല. ഭൂപരിഷ്കരണ പാക്കേജിന്റെ ആകെ നേട്ടമായി പറയുന്നതു ദലിത് വിഭാഗങ്ങള്‍ക്ക് ലഭിച്ച കുടികിടപ്പവകാശം അവരുടെ കൂലി വര്‍ധനക്കായുള്ള സമരങ്ങളെ സഹായിച്ചു എന്നതാണ്. എന്നാല്‍ കാര്‍ഷിക മേഖലയിലെ ആധുനികവത്കരണം തടയപ്പെട്ടതോടെ ഉല്‍പാദനക്ഷമതയും കൂലിവര്‍ധനയും തമ്മിലുണ്ടാവേണ്ട സ്വാഭാവിക ബന്ധം നഷ്ടപ്പെടുകയാണുണ്ടായത്. മറ്റു പല കാരണങ്ങളും ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. കൃഷിഭൂമിയുടെ തുണ്ടുവത്കരണത്തിന്റെ പ്രശ്നം ഐസക് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉല്‍പാദനക്ഷമതയുടെ പ്രശ്നത്തെ കൂലിവര്‍ധനയുടെ പ്രശ്നത്തില്‍നിന്ന് അടര്‍ത്തിമാറ്റി ചിന്തിക്കുന്നത്, കാര്‍ഷിക മേഖലയിലെ നിലപാടുകളിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രൂക്ഷമായ മറ്റനവധി വൈരുധ്യങ്ങള്‍ കൂടി ചര്‍ച്ചചെയ്യേണ്ടി വരുമെന്നതുകൊണ്ടായിരിക്കണം. എന്നാല്‍ ഈ പ്രശ്നത്തിനുള്ള പരിഹാരമായി ഐസക് ഇപ്പോള്‍ നിര്‍ദേശിക്കുന്നതെന്താണ്? കൃഷിഭൂമി നല്‍കാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. കൂട്ടുകൃഷിയായാലോ? ആ പഴയ സി.പി.ഐ പരിപാടിയും അപ്രായോഗികമായിരിക്കുന്നു. പകരം ഐസക്കിന് നിര്‍ദേശിക്കാനുള്ളത് ഭൂരഹിതരെല്ലാം പാട്ടത്തിന് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുകയെന്നതാണ്. സൈദ്ധാന്തികമായ അര്‍ഥത്തില്‍, ഇത് ജന്മിത്തത്തിലേക്കുള്ള തിരിച്ചുപോക്കല്ല എന്ന വാദം ശരിയാണ്. കാരണം പാട്ടം ജന്മിവ്യവസ്ഥയിലും മുതലാളിത്തത്തിലും ഒരേ കാര്‍ഷിക ബന്ധത്തെയോ മിച്ചമൂല്യ സമ്പ്രദായത്തെയോ അല്ല പ്രതിനിധാനം ചെയ്യുന്നത് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പൊതു ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പാട്ടക്കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് കാര്‍ഷിക മേഖലയില്‍ ഇടതുപക്ഷത്തിന് ഇനിയാകെ ചെയ്യാന്‍ കഴിയുന്നത് എന്ന് വാദിച്ചുറപ്പിക്കുകയാണ് ഐസക് ചെയ്തിരിക്കുന്നത്.

ഇ.എം.എസിന്റെ തറപ്പാട്ടം

എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, ഈ നിലപാടിന് കടകവിരുദ്ധമായ ഒരു സൈദ്ധാന്തിക സമീപനമാണ് തന്റെ വാദത്തെ നീതിവത്കരിക്കാനെന്ന രീതിയില്‍ ഐസക് ഉദ്ധരിക്കുന്നത്. 1983-ല്‍ സി.പി.എം. ചായ്വുള്ള സോഷ്യല്‍ സയിന്റിസ്റ് മാസികയില്‍ മൂലധന’ത്തിന്റെ മൂന്നാം വാല്യത്തില്‍ തറപ്പാട്ടത്തെക്കുറിച്ച് മാര്‍ക്സ് നടത്തിയ വിശദമായ പഠനത്തിന്റെ ഒരു ചെറു വിവരണത്തോടൊപ്പം, ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ മാര്‍ക്സിന്റെ തറപ്പാട്ട സിദ്ധാന്തത്തിന് പ്രയോഗസാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന ഒരു ലേഖനം ഇ.എം.എസ് എഴുതിയിരുന്നു. മുതലാളിത്തത്തില്‍ തറപ്പാട്ടം ഉദ്ഭവിക്കുന്നതിനെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിശദമായ പഠനത്തെ സംഗ്രഹിച്ചവതരിപ്പിക്കുകയും, അയര്‍ലന്റിനെക്കുറിച്ച് മാര്‍ക്സ് നടത്തുന്ന ചില നിരീക്ഷണങ്ങള്‍ക്ക് ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ചില സാംഗത്യങ്ങളുണ്ടെന്നും വാദിക്കുകയാണ് യഥാര്‍ഥത്തില്‍ ഇ.എം.എസ് ചെയ്യുന്നത്. ഇ.എം.എസില്‍നിന്ന് വ്യത്യസ്തമായി ഐസക് മുന്നോട്ടുവെക്കുന്ന നിര്‍ദേശമെന്താണ്? അതായത് ഭൂരഹിതരായ കര്‍ഷകര്‍ പാട്ടക്കൃഷിക്ക് തയാറാവണം. എന്നാല്‍ ഭൂവിലയായി പരിവര്‍ത്തനം പ്രാപിക്കുന്ന തറപ്പാട്ടത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്ന കാര്‍ഷിക പരിഷ്കരണത്തെക്കുറിച്ച് ചിന്തിക്കാന്‍പോലുമാവില്ല. ഭൂമി ചോദിക്കുന്ന കര്‍ഷകനോട് ഭൂമി വിലയ്ക്ക് വാങ്ങി കൃഷി ചെയ്തുകൊള്ളാനും, വില അമിതമാണെങ്കില്‍ അത് സഹിച്ചുകൊള്ളാനും പറയുന്നതാണോ കാര്‍ഷിക മേഖലയിലെ പുത്തന്‍ ഇടതുപക്ഷ’ നയം?

ഇടതുപക്ഷ നിലപാടെന്ത്?

തറപ്പാട്ടത്തെക്കുറിച്ചുള്ള കൌട്സ്കിയുടെ അഭിപ്രായം പൂര്‍ണമായ യോജിപ്പോടെയാണ് ലെനിന്‍ ഉദ്ധരിക്കുന്നതെന്ന് ഇ.എം.എസ് ചൂണ്ടിക്കാട്ടുന്നു. തറപ്പാട്ടത്തിന്റെ രണ്ടു രൂപങ്ങളായ കേവല പാട്ടത്തെയും വ്യാവര്‍ത്തക പാട്ടത്തെയും (മയീഹൌലേ ൃലി മിറ റശളളലൃലിശേമഹ ൃലി) വിശദീകരിച്ചുകൊണ്ട് കൌട്സ്കി പറയുന്നത് വ്യാവര്‍ത്തക പാട്ടം മുതലാളിത്തത്തിന് സഹജമായ മല്‍സരത്തില്‍നിന്നും കേവല പാട്ടം ഭൂവുടമസ്ഥതയിലെ കുത്തകയില്‍നിന്നും ഉദ്ഭവിക്കുന്നുവെന്നാണ്. എന്നാല്‍ കേവല പാട്ടത്തിന്റെ അടിസ്ഥാനം സ്വകാര്യ ഉടമസ്ഥതയാണ്. മാര്‍ക്സിസ്റ് പരിപാടിയില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗം ഭൂമിയുടെ ദേശസാത്കരണമാണ്. ഭൂമി ദേശസാത്കരിക്കുമ്പോള്‍ പാട്ടം ഭരണകൂടത്തിനാണ് ലഭിക്കുക, സ്വകാര്യ വ്യക്തികള്‍ക്കല്ല. തുടര്‍ന്ന് കൌട്സ്കി അതിന്റെ മറ്റ് പ്രായോഗിക സൈദ്ധാന്തിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ നിലപാട് വിശദീകരിക്കുന്ന ഇ.എം.എസ് പറയുന്നു: “ഇന്ത്യയിലെ കാര്‍ഷിക പരിഷ്കാരങ്ങള്‍ ഭൂമി ദേശസാത്കരണത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.” അതുകൊണ്ട് ഇന്ത്യയിലെ -കേരളത്തിലെയും- കര്‍ഷക പ്രസ്ഥാനത്തിന്റെ അടിയന്തരമായ കടമയെന്താണ്?‘ഭൂവിതരണമെന്ന പഴയ കേന്ദ്ര മുദ്രാവാക്യത്തിന് പകരം, കൂലിവര്‍ധന, പാട്ടത്തുക കുറക്കല്‍, ഋണനിര്‍മാര്‍ജനം, ന്യായവില, നികുതി ഭാരം കുറക്കല്‍, അഴിമതി നിര്‍മാര്‍ജനം എന്നിവ ഭൂമി പിടിച്ചെടുക്കലും പുനര്‍വിതരണവും എന്ന മുഖ്യമുദ്രാവാക്യത്തോടൊപ്പം തന്നെ ശക്തമായി ഉയര്‍ത്തണം. അതായത് ഐസക്ക് പറയുന്ന മറ്റു പരിഹാരങ്ങള്‍ ഭൂവിതരണത്തിന്റെ അജണ്ടയില്‍ നിന്ന് പിന്മാറാതെ വേണം ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് എന്നാണ് ഇ.എം.എസ് വാദിച്ചത്. ഐസക്കിനും പാര്‍ട്ടിക്കും ഇ.എം.എസില്‍ നിന്ന് വ്യത്യസ്തമായ നിലപാടുള്ളതില്‍ പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാകാം. അത് മറ്റുള്ളവര്‍ക്ക് പ്രശ്നമല്ല. പുതിയ നിലപാട് ഇ.എം.എസിന്റെ വീക്ഷണത്തിന് സ്വീകാര്യമല്ലെന്നാണ് ഈ സമരങ്ങളുടെ മുദ്രാവാക്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, ഈ പുതിയ സമരങ്ങള്‍ രൂപം കൊള്ളുമ്പോള്‍, തരിശ് ഭൂമി, വനഭൂമി, മറ്റു മിച്ചഭൂമി എന്നിവക്ക് വേണ്ടിയുള്ള സമരം അവസാനിപ്പിക്കരുതെന്നും സി.പി.എം ജലന്ധര്‍ പ്രമേയം ചൂണ്ടിക്കാട്ടി ഇ.എം.എസ് ആവശ്യപ്പെടുന്നു. ഇതാണ് കാര്‍ഷിക ഐക്യത്തിന് സഹായകമാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം

ചെങ്ങറയുടെ പ്രസക്തി

ഭൂപരിഷ്കരണത്തിന്റെ പരിമിതികളുടെ മര്‍മത്തില്‍ സ്പര്‍ശിക്കുന്നതും ഇതഃപര്യന്തമുള്ള ഇടതുപക്ഷ-വലതുപക്ഷ നിലപാടുകളിലെ ആശയക്കുഴപ്പങ്ങളും വൈരുധ്യങ്ങളും മറനീക്കി പുറത്തു കൊണ്ടുവരുന്നതുമായ സമരമാണ് ചെങ്ങറയില്‍ നടന്നത്. രണ്ടാം ഭൂപരിഷ്കരണമെന്ന മുദ്രാവാക്യത്തിന് സാധുതയേകുന്ന സൈദ്ധാന്തിക രാഷ്ട്രീയ പരിസരം ഒരു ഭൌതിക യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുകൊണ്ട് ഇനി ഭൂപരിഷ്കരണമില്ലെന്ന നിലപാടിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഭൂപരിധി പുതുക്കി നിശ്ചയിക്കുന്നതിലൂടെയും മറ്റ് അനുബന്ധ പരിഷ്കാരങ്ങളിലൂടെയും മിച്ചഭൂമിയുടെ കാര്യക്ഷമമായ വിതരണത്തിലൂടെയും ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കുക എന്നത് അടിയന്തരമായ രാഷ്ട്രീയ കര്‍ത്തവ്യം തന്നെയാണ്. രണ്ടാം ഭൂപരിഷ്കരണം എന്നത് ഏതെങ്കിലും തീവ്രവാദി സംഘം ആകാശത്തില്‍നിന്ന് പറിച്ചിട്ട മുദ്രാവാക്യമല്ല, 1979-ല്‍ സി.പി.എം തന്നെ മുന്നോട്ടുവെച്ചതാണ്. 1979-നും 2009-നും ഇടക്ക് നാലു തവണ സി.പി.എം അധികാരത്തില്‍ വന്നു. മുദ്രാവാക്യങ്ങള്‍ നയമാക്കി മാറ്റാനും നടപ്പില്‍ വരുത്താനുമുള്ള കടമ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ചെങ്ങറസമരം, ഈ യാഥാര്‍ഥ്യത്തിന് നേരെയുള്ള മടങ്ങാത്ത ചൂണ്ടുവിരലാണ്.